Kerala
ഫിലോമിനയുടെ മൃതദേഹത്തെ മന്ത്രി ബിന്ദു അപമാനിച്ചെന്ന് മകൻ ഡിനോ ദേവസ്യ
Kerala

ഫിലോമിനയുടെ മൃതദേഹത്തെ മന്ത്രി ബിന്ദു അപമാനിച്ചെന്ന് മകൻ ഡിനോ ദേവസ്യ

Web Desk
|
29 July 2022 4:30 PM GMT

അമ്മ മരിച്ച ശേഷം പണം കൊണ്ടു തന്നിട്ട് എന്തിനാണ് ?

കരുവന്നൂരിൽ മരിച്ച ഫിലോമിനയുടെ മൃതദേഹത്തെ മന്ത്രി ബിന്ദു അപമാനിച്ചെന്ന് മകൻ ഡിനോ ദേവസ്യ. അമ്മ മരിച്ച ശേഷം പണം കൊണ്ടു തന്നിട്ട് എന്തിനാണെന്നും ഡിനോ ചോദിച്ചു. മീഡിയവൺ സ്‌പെഷ്യൽ എഡിഷൻ ചർച്ചയിലായിരുന്നു ഡിനോയുടെ പ്രതികരണം.

കരുവന്നൂർ സഹകരണ സംഘത്തിന് 38.75 കോടി രൂപ ബാങ്ക് തിരിച്ചുനൽകിയിട്ടുണ്ടെന്ന് സഹകരണമന്ത്രി വിഎൻ വാസവൻ. ചികിത്സക്ക് ആവശ്യമായ പണം കിട്ടിയില്ലെന്ന് ബന്ധുക്കൾ ആരോപിക്കുന്ന ഫിലോമിനക്ക് 4.60 ലക്ഷം രൂപ തിരിച്ചുനൽകിയിട്ടുണ്ട്. ജൂൺ 28 ന് പണം ആവശ്യപ്പെട്ടപ്പോഴാണ് നിരസിച്ചത്. ഇതിൽ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് 164 സഹകരണ ബാങ്കുകൾ പ്രതിസന്ധിയിലെന്ന എന്ന വാർത്ത തള്ളി സഹകരണ മന്ത്രി വി.എൻ. വാസവൻ. 132 സംഘങ്ങളിൽ മാത്രമാണ് പ്രശ്‌നം. അതിൽ പലതും സഹകരണ സംഘങ്ങളുടെ പരിധിയിൽ വരുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു. സഹകരണ മേഖലയെ തകർക്കാൻ ബോധപൂർവ ശ്രമം നടക്കുന്നുവെന്നും മന്ത്രി കുറ്റപ്പെടുത്തി.

നേരത്തെ നിയമസഭയിലാണ് സംസ്ഥാനത്ത് 164 സഹകരണ സ്ഥാപനങ്ങൾ നഷ്ടത്തിലെന്ന് സർക്കാർ അറിയിച്ചത്. ഈ മാസം 18-ന് കെ.കെ ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഉന്നയിച്ച ചോദ്യത്തിന് മന്ത്രി വി.എൻ വാസവൻ തന്നെയാണ് ഈ വിവരം നിയമസഭയെ അറിയിച്ചത്

Similar Posts