![കെ.വി തോമസിനെതിരായ അച്ചടക്ക സമിതിയുടെ ശിപാർശ സോണിയ ഗാന്ധി അംഗീകരിച്ചു- കെ.സി വേണുഗോപാൽ കെ.വി തോമസിനെതിരായ അച്ചടക്ക സമിതിയുടെ ശിപാർശ സോണിയ ഗാന്ധി അംഗീകരിച്ചു- കെ.സി വേണുഗോപാൽ](https://www.mediaoneonline.com/h-upload/2022/04/08/1288077-kc-venugopal.webp)
'കെ.വി തോമസിനെതിരായ അച്ചടക്ക സമിതിയുടെ ശിപാർശ സോണിയ ഗാന്ധി അംഗീകരിച്ചു'- കെ.സി വേണുഗോപാൽ
![](/images/authorplaceholder.jpg?type=1&v=2)
നേതൃത്വത്തിൻറെ വിലക്ക് ലംഘിച്ച് സിപിഎം പാർട്ടി കോൺഗ്രസിൽ പങ്കെടുത്ത കെ.വി തോമസിനെ സസ്‌പെൻഡ് ചെയ്യണമെന്നാണ് എ.കെ ആൻറണി അധ്യക്ഷനായ അച്ചടക്ക സമിതിയുടെ ശിപാർശ
തിരുവനന്തപുരം: കെ വി തോമസിനെതിരായ അച്ചടക്ക സമിതിയുടെ ശിപാർശ സോണിയ ഗാന്ധി അംഗീകരിച്ചെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. കെ.വി തോമസിന്റെത് അടഞ്ഞ അധ്യായമാണ്. അച്ചടക്കലംഘനവുമായി തീരുമാനമെടുക്കാനുള്ള പൂർണ ഉത്തരവാദിത്തം കോൺഗ്രസ് അധ്യക്ഷക്കാണ്. കെ വി തോമസ് വിഷയത്തിൽ ഇനി ചോദ്യങ്ങൾക്ക് പ്രസക്തിയില്ലെന്നും കെ.സി വേണുഗോപാൽ പറഞ്ഞു.
നേതൃത്വത്തിൻറെ വിലക്ക് ലംഘിച്ച് സിപിഎം പാർട്ടി കോൺഗ്രസിൽ പങ്കെടുത്ത കെ.വി തോമസിനെ സസ്‌പെൻഡ് ചെയ്യണമെന്നാണ് എ.കെ ആൻറണി അധ്യക്ഷനായ അച്ചടക്ക സമിതിയുടെ ശിപാർശ. ശക്തമായ താക്കീത് നൽകാനും സമിതി ശിപാർശ ചെയ്തിട്ടുണ്ട്. രണ്ടു വർഷത്തേക്ക് സസ്‌പെൻഡ് ചെയ്യണമെന്നാണ് കോൺഗ്രസ് അച്ചടക്ക സമിതിയുടെ ആവശ്യം.
കുറ്റം വീണ്ടും ആവർത്തിക്കരുത് എന്ന് താക്കീത് ചെയ്യാനും അച്ചടക്ക സമിതി ശിപാർശ ചെയ്യുന്നുണ്ട്. നേരിൽ ഹാജരായി സമിതിയിൽ വിശദീകരണം നൽകാൻ അവസരം നൽകണമെന്ന തോമസിൻറെ ആവശ്യവും സമിതി തള്ളിയിരുന്നു. സുനിൽ ഝാക്കറിനേയും മേഘാലയിൽ നിന്നുള്ള 5 എം.എൽ. എമാരേയും രണ്ട് വർഷത്തേക്ക് പാർട്ടി അംഗത്വത്തിൽ നിന്ന് പുറത്താക്കാനും അച്ചടക്ക സമിതി യോഗം ശിപാർശ ചെയ്തു. ഏപ്രിൽ 11ന് ചേർന്ന അച്ചടക്ക സമിതി യോഗമാണ് കെ.വി തോമസിനെതിരായ പരാതി പരിശോധിച്ചത്.