ചാനൽ ചർച്ചകളിൽ എം.എൽ.എമാരെ വിമർശിക്കാം, അത് അധിക്ഷേപമായി മാറരുതെന്ന് സ്പീക്കർ
|ഓര്‍ഡിനന്‍സുകള്‍ക്ക് പകരമുള്ള ബില്ലുകള്‍ പരിഗണിക്കാനായി പ്രത്യേക നിയമസഭസമ്മേളനം ചേരും.
നിയമനിര്‍മാണത്തിന് മാത്രമായുള്ള നിയമസഭസമ്മേളനം ഒക്ടോബര്‍ നാലിന് ആരംഭിക്കും. നവംബര്‍ 12 വരെ 24 ദിവസമാണ് സഭ സമ്മേളിക്കുന്നത്. ചാനല്‍ ചര്‍ച്ചകളില്‍ എം.എല്‍.എമാര്‍ക്കെതിരെ വിമര്‍ശനമാകാമെന്നും എന്നാലത് അധിക്ഷേപമായി മാറാന്‍ പാടില്ലെന്നും സ്പീക്കര്‍ എം.ബി രാജേഷ് പറഞ്ഞു.
45 ഓര്‍ഡിനന്‍സുകള്‍ക്ക് പകരമുള്ള ബില്ലുകള്‍ പരിഗണിക്കാനാണ് നിയമസഭസമ്മേളനം ചേരുന്നത്. ഒക്ടോബര്‍ നാല്, അഞ്ച് തീയതികളില്‍ ഏഴ് ബില്ലുകള്‍ പരിഗണിക്കാനാണ് തീരുമാനം. ഇ നിയമസഭ പദ്ധതി പൂര്‍ത്തിയായി വരികയാണെന്നും സ്പീക്കര്‍ എം.ബി രാജേഷ് പറഞ്ഞു
എം.എല്‍.എമാരെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പരമാര്‍ശങ്ങള്‍ ചാനല്‍ചര്‍ച്ചകളില്‍ പാലില്ലെന്ന് സ്പീക്കര്‍ പറഞ്ഞു. അതേസമയം തിങ്കളാഴ്ച തുടങ്ങുന്ന നിയമസഭസമ്മേളനം പ്രക്ഷുബ്ദമാകുമെന്നുറപ്പാണ്.
മോണ്‍സണ്‍ മാവുങ്കലും ലോക് നാഥ് ബഹ്റയുമായി ബന്ധപ്പെട്ട് പുറത്ത് വന്ന വിവരങ്ങളും, കോവിഡ് പ്രതിരോധവും, മരണപ്പെട്ടവരുടെ നഷ്ടപരിഹാരം അടക്കമുള്ള വിഷയങ്ങളും സമ്മേളനത്തില്‍ പ്രതിപക്ഷം ഉയര്‍ത്തിയേക്കും.