Kerala
ആത്മഹത്യക്ക് ശ്രമിച്ചു എന്ന വാർത്ത: സ്പീക്കർ പി ശ്രീരാമകൃഷ്ണൻ മാനനഷ്ടത്തിന് നോട്ടീസ് അയച്ചു
Kerala

ആത്മഹത്യക്ക് ശ്രമിച്ചു എന്ന വാർത്ത: സ്പീക്കർ പി ശ്രീരാമകൃഷ്ണൻ മാനനഷ്ടത്തിന് നോട്ടീസ് അയച്ചു

Khasida Kalam
|
13 April 2021 4:30 AM GMT

വാർത്ത നൽകിയ ക്രൈം നന്ദകുമാറിനെതിരെയാണ് സ്പീക്കറുടെ നോട്ടീസ്.

ആത്മഹത്യക്ക് ശ്രമിച്ചു എന്ന വാർത്തക്കെതിരെ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ മാനനഷ്ടത്തിന് നോട്ടീസ് അയച്ചു. വാർത്ത നൽകിയ ക്രൈം നന്ദകുമാറിനെതിരെയാണ് സ്പീക്കറുടെ നോട്ടീസ്. അപവാദപ്രചരണം പിൻവലിച്ച് മാപ്പു പറഞ്ഞില്ലെങ്കിൽ നിയമനടപടി സ്വീകരിയ്ക്കും എന്നും നോട്ടീസിൽ പറയുന്നു.

സ്പീക്കര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു എന്ന രീതിയില്‍ ക്രൈം നന്ദകുമാറിന്റെ ഉടമസ്ഥതയിലുള്ള ക്രൈം സ്റ്റോറിയിലും തുടര്‍ന്ന് നിരവധി ഓണ്‍ലൈന്‍ മാധ്യമങ്ങളിലും വാര്‍ത്തകള്‍ വന്നിരുന്നു. താന്‍ ആത്മഹത്യ ചെയ്തു എന്ന അര്‍ത്ഥത്തില്‍ ഇത്തരത്തില്‍ അപവാദപ്രചാരണം നടത്തിയെന്നാണ് സ്പീക്കറുടെ പരാതി. തുടര്‍ന്നാണ് ഇപ്പോള്‍ മാനനഷ്ടത്തിന് വക്കീല്‍ മുഖാന്തിരം അദ്ദേഹം നോട്ടീസ് നല്‍കിയിരിക്കുന്നത്. ഈ നോട്ടീസ് കിട്ടി ഏഴുദിവസത്തിനകം സമൂഹമാധ്യമത്തിലൂടെ ക്രൈം നന്ദകുമാര്‍ സ്പീക്കര്‍ക്കെതിരായ വാര്‍ത്തയും വീഡിയോയും പിന്‍വലിച്ച് നിരുപാധികം മാപ്പുപറയണമെന്നാണ് നോട്ടീസിലെ ആവശ്യം. അല്ലെങ്കില്‍ സിവിലായും ക്രിമിനലായും നടപടി സ്വീകരിക്കുമെന്നും നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്.

നേരത്തെ ഇത്തരത്തില്‍ വാര്‍ത്ത വന്ന ഉടനെ തന്നെ സ്പീക്കര്‍ വിശദീകരണവുമായി സോഷ്യല്‍മീഡിയയിലൂടെ എത്തിയിരുന്നു. തുടര്‍ന്നാണ് ഇപ്പോള്‍ മാനനഷ്ടത്തിന് നോട്ടീസ് അയച്ചിരിക്കുന്നത്.

Similar Posts