Kerala
Kerala
വന്യമൃഗ പ്രശ്നങ്ങള്‍ പരിഗണിക്കാൻ ഇന്ന് ഹൈക്കോടതിയുടെ പ്രത്യേക സിറ്റിങ്
|2 March 2024 1:20 AM GMT
വയനാട്ടിലെ വന്യമൃഗ പ്രശ്നങ്ങളുൾപ്പെടെ മുഴുവൻ വിഷയങ്ങളും ഹൈക്കോടതിയുടെ പരിഗണനയിൽ വരും
കൊച്ചി: മനുഷ്യ-മൃഗ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഉയരുന്ന ആശങ്കകള്‍ പരിഗണിക്കാൻ ഹൈക്കോടതി ഇന്ന് പ്രത്യേക സിറ്റിങ് നടത്തും. രാവിലെ 10.15ന് ജസ്റ്റിസുമാരായ ജയശങ്കരൻ നമ്പ്യാരും പി. ഗോപിനാഥും ഉൾപ്പെടുന്ന ഡിവിഷൻ ബെഞ്ചാണ് സിറ്റിങ് നടത്തുക.
വയനാട്ടിലെ വന്യമൃഗ പ്രശ്നങ്ങളുൾപ്പെടെ മുഴുവൻ വിഷയങ്ങളും ഹൈക്കോടതിയുടെ പരിഗണനയിൽ വരും. വേനൽക്കാലമായതിനാൽ മൃഗങ്ങൾ കാടിറങ്ങി വരാൻ സാധ്യത കൂടുതലാണെന്ന് കോടതി പറഞ്ഞിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ ഒരുക്കിയ സജ്ജീകരണങ്ങൾ വനംവകുപ്പ് ഹൈക്കോടതിയിൽ വിശദീകരിച്ചേക്കും.
Summary: Special sitting of High Court today to consider wild animal-human conflict issues