ധോണിയിലെ പി.ടി സെവനെ പിടികൂടുന്നതിനായി വയനാട്ടിലുള്ള സംഘം ഇന്നെത്തും
|പി.ടി സെവൻ മറ്റ് ആനകൾക്കൊപ്പം തുടർന്നാൽ മയക്കുവെടി വയ്ക്കുന്നത് ദുഷ്ക്കരമാകും
പാലക്കാട്: പാലക്കാട് ധോണിയിലെ പി.ടി സെവൻ എന്ന കാട്ടാനയെ പിടികൂടുന്നതിനായി വയനാട്ടിലുള്ള സംഘം ഇന്ന് എത്തും. പി.ടി സെവൻ മറ്റ് ആനകൾക്കൊപ്പം തുടർന്നാൽ മയക്കുവെടി വയ്ക്കുന്നത് ദുഷ്ക്കരമാകും. ആനകൾ ഇറങ്ങുന്ന മേഖലകൾ വി.കെ ശ്രീകണ്ഠൻ എം.പി സന്ദർശിച്ചു.
ഇന്നലെ മറ്റ് രണ്ട് ആനകളുമായാണ് പി.ടി സെവൻ ജനവാസ മേഖലയിലെത്തിയത്. ഈ ആനകൾ പി.ടി സെവനെപ്പം തുടർന്നാൽ മയക്കുവെടി വയ്ക്കുന്നത് പ്രയാസകരമായും . കുങ്കിയാനകളുടെ സഹായത്തോടെ പി.ടി സെവനെ വനം വകുപ്പ് ഉദ്യോഗസ്ഥർ നിരീക്ഷിക്കുന്നുണ്ട്. പി.ടി സെവനെ പിടികൂടിയാൽ മറ്റ് ആനകൾ ജനവാസ മേഖലയിൽ നിന്നും പോകുമെന്നാണ് വനം വകുപ്പിന്‍റെ കണക്ക് കൂട്ടൽ. കാട്ടാനകൾ സ്ഥിരമായി ജനവാസ മേഖലയിൽ എത്തുന്നതിനാൽ ധോണി നിവാസികൾ ആശങ്കയിലാണ്. വി.കെ ശ്രീകണ്ഠൻ എം.പി ധോണിയിലെത്തി നാട്ടുകാരുടെ പരാതികൾ കേട്ടു.
വയനാട്ടിലെ പി.എം 2 എന്ന ആനയെ പിടിച്ചതിനാൽ ദൗത്യ സംഘം ഇന്ന് ധോണിയിലെത്തും. പി.ടി സെവനായുളള കൂട് നിർമ്മാണം പുനരാരംഭിക്കും. പി.എം 2വിന്‍റെ ആക്രമണത്തിൽ പരിക്കേറ്റ ഡോക്ടർ അരുൺ സഖറിയ തിരിച്ചെത്തിയാൽ മാത്രമെ മയക്ക് വെടിവയ്ക്കാൻ കഴിയൂ.