തിരുവല്ല സ്പിരിറ്റ് വെട്ടിപ്പ് കേസ് അന്വേഷണത്തിന് പ്രത്യേക സംഘം
|തിരുവല്ല സ്പിരിറ്റ് വെട്ടിപ്പ് കേസ് അന്വേഷണത്തിന് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ആർ നിശാന്തിനിയുടെ മേൽനോട്ടത്തിൽ പ്രത്യേകം സംഘം. മധ്യപ്രദേശ് , എറണാകുളം , തിരുവല്ല തുടങ്ങിയ മൂന്ന് കേന്ദ്രങ്ങളിലായി പൊലീസ് സംഘം അന്വേഷണം നടത്തും. .
ടി.എസ്.സി സ്പിരിറ്റ് കൊള്ള സംബന്ധിച്ച് 5 ദിവസത്തിനിടെ ഗൗരവതരമായ വിഷയങ്ങൾ പുറത്ത് വന്ന സാഹചര്യത്തിലാണ് പ്രത്യേക അന്വേഷണ സംഘം ചുമതലയേൽക്കുന്നത്. പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ആർ നിശാന്തിനി നേതൃത്വം നൽകുന്ന ടീമിൽ , തിരുവല്ല ഡി.വൈ.എസ്.പി ആർ രാജപ്പൻ സി.ഐമാരായ ബിജു വി നായർ , E.D ബിജു തുടങ്ങിയവരും വിവിധ ഉദ്യോഗസ്ഥരുമാണ് ഉൾപ്പെട്ടിരിക്കുന്നത്. മധ്യപ്രദേശ് , എറണാകുളം , തിരുവല്ല തുടങ്ങിയ മൂന്ന് കേന്ദ്രങ്ങളിലായി നടക്കുന്ന അന്വേഷണത്തിൽ നിർണായക വിവരങ്ങൾ പുറത്ത് വരുമെന്നും സുപ്രധാന അറസ്റ്റുകൾ ഉണ്ടാകുമെന്നുമാണ് സൂചന.
പൊലീസിന് പുറമെ KSBC , എക്സൈസ് വകുപ്പുകളിൽ നടക്കുന്ന ആഭ്യന്തര അന്വേഷണത്തിൻ്റെ ഭാഗമായി ലീഗൽ മെട്രോളജി വിഭാഗം വീണ്ടും പരിശോധന നടത്തും . എറണാകുളത്ത് നിന്നുമെത്തുന്ന പ്രത്യേക സംഘം കസ്റ്റഡിയിലെടുത്ത ടാങ്കർ ലോറിയും TSCയിലെ സംഭരണ ടാങ്കുമാവും പരിശോധിക്കുക . അതേ സമയം നല്ല നിലയിൽ നടക്കുന്ന സ്ഥാപനത്തെ തകർക്കാൻ നീക്കം നടക്കുകയാണന്ന് CPM ജില്ലാ കമ്മറ്റി വിലയിരുത്തി. വിഷയത്തിൽ സമഗ്ര അന്വേഷണം വേണമെന്ന അവശ്യം പാർട്ടി നേതൃത്വത്തെയും എക്സൈസ് മന്ത്രിയെയും ജില്ലാ കമ്മറ്റി അറിയിച്ചിട്ടുണ്ട്.