മലപ്പുറം കോൺഗ്രസിലെ ഭിന്നത; കെ.പി.സി.സി നേതൃത്വത്തിന്‍റെ ഇടപെടൽ
|കടുത്ത മഴയായതിനാൽ പരിപാടി പൂർണമായി നടത്താൻ കഴിഞ്ഞില്ല
മലപ്പുറം: മലപ്പുറത്തെ കോൺഗ്രസിലെ ഭിന്നത പരിഹരിക്കാൻ കെ.പി.സി.സി നേതൃത്വത്തിന്‍റെ ഇടപെടൽ.ഡി.സി.സി സംഘടിപ്പിച്ച ഫലസ്തീൻ ഐക്യദാർഡ്യ സമ്മേളനത്തിൽ എ. ഗ്രൂപ്പ് നേതാക്കളും പങ്കെടുത്തു. കടുത്ത മഴയായതിനാൽ പരിപാടി പൂർണമായി നടത്താൻ കഴിഞ്ഞില്ല.
മണ്ഡലം പ്രസിഡന്‍റുമാരുടെ നിയമനത്തെ ചൊല്ലി കടുത്ത വിഭാഗീയതയാണ് മലപ്പുറത്തെ കോൺഗ്രസിൽ ഉള്ളത്. ഡി.സി.സി പ്രസിഡന്‍റ് വി.എസ് ജോയിയും എ . പി അനിൽ കുമാറിന്റെയും നേതൃത്വത്തിൽ സംഘടിപ്പിച്ച ഫലസ്തീൻ ഐക്യദാർഡ്യ സമ്മേളനത്തിൽ നിന്നും എ. ഗ്രൂപ്പ് വിട്ടു നിൽക്കുമെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ കെ.പി.സി.സി നേതൃത്വത്തിന്‍റെ നിർദേശത്തെ തുടർന്ന് ആര്യാടൻ ഷൗക്കത്തും ഹരിദാസും ഉൾപ്പെടെയുള്ള നേതാക്കൾ പരിപാടിക്ക് എത്തി. കെ.മുരളീധരൻ എം.പിയാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്. എല്ലാവരും ഒരുമിച്ച് നിൽക്കേണ്ട സമയമാണിതെന്ന് കെ.മുരളീധരൻ പറഞ്ഞു.
മൂന്നാം തിയതി എ. ഗ്രൂപ്പ് പ്രവർത്തകർ ഫലസ്തീൻ ഐക്യദാർഡ്യ സമ്മേളനം നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ആര്യാടൻ ഫൗണ്ടേഷന്‍റെ പേരിലാണ് എ. ഗ്രൂപ്പിന്റെ പരിപാടി നടക്കുക. പ്രധാന നേതാക്കൾ എല്ലാം എത്തിയെങ്കിലും ശക്തമായ മഴയായതിനാൽ ഡി.സി.സിയുടെ പരിപാടി പൂർണമായും നടത്താൻ കഴിഞ്ഞില്ല.