Kerala
കൊല്ലത്ത് വീണ്ടും ശ്രീലങ്കൻ സ്വദേശികൾ പിടിയിൽ; കാനഡയിലേക്ക് കടക്കാൻ ശ്രമിച്ച സംഘത്തിലുള്ളവരെന്ന് പൊലീസ്
Kerala

കൊല്ലത്ത് വീണ്ടും ശ്രീലങ്കൻ സ്വദേശികൾ പിടിയിൽ; കാനഡയിലേക്ക് കടക്കാൻ ശ്രമിച്ച സംഘത്തിലുള്ളവരെന്ന് പൊലീസ്

Web Desk
|
6 Sep 2022 6:09 AM GMT

നേരത്തെ അറസ്റ്റിലായ 11 പേര്‍ക്കെതിരെ മനുഷ്യക്കടത്തിന് കേസ് രജിസ്റ്റർ ചെയ്തിരുന്നു

കൊല്ലം: കൊല്ലത്ത് വീണ്ടും ശ്രീലങ്കൻ സ്വദേശികൾ പിടിയിൽ. ആറ് പുരുഷന്മാരും നാല് സ്ത്രീകളും ഒരു കുട്ടിയുമാണ് പിടിയിലായത്. കാനഡയിലേക്ക് കടക്കാൻ ശ്രമിച്ച സംഘത്തിൽ ഉൾപ്പെട്ടവരാണ് ഇവരെന്ന് പൊലീസ് പറഞ്ഞു. കൊല്ലം പള്ളിത്തോട്ടം പൊലീസ് സ്റ്റേഷൻ പരിധിയിലെ വാടിയിൽ നിന്നാണ് ഇവർ പിടിയിലായത്. ഇതോടെ പിടിയിലായവരുടെ എണ്ണം 22 ആയി. നേരത്തെ അറസ്റ്റിലായ ശ്രീലങ്കൻ സ്വദേശികൾക്കെതിരെ മനുഷ്യക്കടത്തിന് കേസ് രജിസ്റ്റർ ചെയ്തിരുന്നു. 11 പേർക്കെതിരെയാണ് കേസെടുത്തത്.

തമിഴ്‌നാട് കാരക്കാട് വഴി കാനഡയിലേക്ക് കടക്കാനുള്ള ഇവരുടെ ആദ്യ ശ്രമം പരാജയപ്പെട്ടിരുന്നു. ആഗസ്റ്റ് 16നായിരുന്നു ആദ്യ ശ്രമം നടത്തിയത്. പിന്നീടാണ് കൊല്ലം തീരം വഴി കാനഡയിലേക്ക് പോകാൻ ശ്രമിച്ചത്. ഇന്ന് വൈകുന്നേരം ബോട്ട് കൊല്ലം ബീച്ചിൽ എത്തുമെന്നാണ് അഭയാർഥികളെ ഏജൻറ് അറിയിച്ചത്.

45 ദിവസത്തിനുള്ളിൽ ബോട്ട് മാർഗ്ഗം കാനഡയിൽ എത്താമെന്നാണ് അഭയാർത്ഥികൾക്ക് ഏജൻറ് നൽകിയ ഉറപ്പ്. മനുഷ്യ കടത്തിന്റെ മുഖ്യ ഏജൻറ് കൊളംബോ സ്വദേശിയായ ലക്ഷ്മണനാണ്. ഇന്നലെ കൊല്ലത്ത് പിടിയിലായ രണ്ടുപേരും ലക്ഷ്മണന്റെ സഹായികളാണ്. കടൽ കടക്കാൻ ഈടാക്കുന്നത് രണ്ടര ലക്ഷം രൂപയാണ്.യുവാക്കളെ മാത്രമേ യാത്ര ചെയ്യാൻ അനുവദിക്കുകയൊള്ളൂ.

Similar Posts