Kerala
മാധ്യമപ്രവർത്തകയെ അപമാനിച്ച കേസ്: ശ്രീനാഥ് ഭാസിയെ ജാമ്യത്തിൽ വിട്ടയച്ചു
Kerala

മാധ്യമപ്രവർത്തകയെ അപമാനിച്ച കേസ്: ശ്രീനാഥ് ഭാസിയെ ജാമ്യത്തിൽ വിട്ടയച്ചു

Web Desk
|
26 Sep 2022 12:37 PM GMT

കേസിന്റെ പരിഗണനയിൽ ഉള്ളതിനാൽ പ്രതികരിക്കാൻ ഇല്ലെന്ന് നടൻ

കൊച്ചി: അഭിമുഖത്തിനിടെ ഓൺലൈൻ ചാനൽ അവതാരകയെ അപമാനിച്ച കേസിൽ നടൻ ശ്രീനാഥ് ഭാസിയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. കേസിന്റെ പരിഗണനയിൽ ഉള്ളതിനാൽ പ്രതികരിക്കാൻ ഇല്ലെന്നായിരുന്നു നടന്റെ പ്രതികരണം.

സ്ത്രീത്വത്തെ അപമാനിച്ചുവെന്നാണ് നടനെതിരെയുള്ള കേസ്‌. ഒരു ഓൺലൈൻ ചാനൽ അവതാരകയാണ് അഭിമുഖത്തിനിടെ അപമര്യാദയായി പെരുമാറിയെന്ന് കാട്ടി ഭാസിക്കെതിരെ പൊലീസിൽ പരാതി നൽകിയത്. സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായുള്ള അഭിമുഖത്തിനിടെ ചോദ്യങ്ങൾ ഇഷ്ടപ്പെട്ടില്ലെന്ന് പറഞ്ഞ് അസഭ്യം പറയുകയും അവതാരകയെയും ഷൂട്ടിംഗ് ടീമിലുണ്ടായ പ്രൊഡ്യൂസറെയും അധിക്ഷേപിക്കുകയും ചെയ്‌തെന്നായിരുന്നു പരാതി. പൊലീസിന് പുറമേ വനിതാ കമ്മീഷനിലും അവതാരക പരാതി നൽകിയിട്ടുണ്ട്.

തുടർന്ന് ഇന്നുച്ചയോടെ മരട് പൊലീസ് ശ്രീനാഥ് ഭാസിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ വിശദീകരണം തേടാൻ നിർമാതാക്കളുടെ സംഘടന നടനെ വിളിച്ചു വരുത്തിയേക്കും

Similar Posts