Kerala
ശ്രീനിവാസൻ കൊലപാതകം; നാല് പ്രതികളെ തിരിച്ചറിഞ്ഞു
Kerala

ശ്രീനിവാസൻ കൊലപാതകം; നാല് പ്രതികളെ തിരിച്ചറിഞ്ഞു

Web Desk
|
20 April 2022 2:26 AM GMT

സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നും മൊബൈൽ പരിശോധനകളിൽ നിന്നുമാണ് പ്രതികളെ തിരിച്ചറിഞ്ഞത്.

പാലക്കാട്: ആര്‍.എസ്.എസ് നേതാവ് ശ്രീനിവാസന്റെ കൊലപാതകത്തിൽ നാല് പ്രതികളെ തിരിച്ചറിഞ്ഞതായി പൊലീസ്. സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നും മൊബൈല്‍ പരിശോധനകളിൽ നിന്നുമാണ് പ്രതികളെ തിരിച്ചറിഞ്ഞത്. പാലക്കാട് ശംഖുവാരത്തോട് സ്വദേശി, പട്ടാമ്പി സ്വദേശി എന്നിവരാണ് പ്രതികളെന്നാണ് നിഗമനം. ഇവര്‍ ഉപയോഗിച്ച ബൈക്കുകളിലൊന്ന് തമിഴ്നാട് രജിസ്ട്രേഷനാണെന്നും സൂചനയുണ്ട്.

പാലക്കാട്ട് പോപ്പുലർ ഫ്രണ്ട് നേതാവ് സുബൈർ കൊല്ലപ്പെട്ട് 24 മണിക്കൂർ തികയും മുമ്പായിരുന്നു ആർ.എസ്.എസ് മുൻ ശാരീരിക് ശിക്ഷക് പ്രമുഖ് ശ്രീനിവാസന്റെ കൊലപാതകം. മൂന്ന് ബൈക്കുകളിലായെത്തിയ ആറംഗ സംഘമാണ് ശ്രീനിവാസനെ കൊലപ്പെടുത്തിയത്. കൊലയാളി സംഘത്തെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും സാങ്കേതിക വിദ്യയുടെയടക്കം സഹായത്തോടെ വിവിധ സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണമെന്നും എ.ഡി.ജി.പി വിജയ് സാഖറെ വ്യക്തമാക്കിയിരുന്നു.

പ്രതികൾ ഉപയോഗിച്ച ഇരു ചക്രവാഹനങ്ങൾ തിരിച്ചറിഞ്ഞതോടെയാണ് കൊലയാളികളെ സംബന്ധിച്ച് പൊലീസിന് സൂചന ലഭിച്ചത്. ആർ.എസ്.എസ് പ്രവർത്തകൻ സഞ്ജിത്തിന്‍റെ കൊലപാതകത്തിൽ പ്രതികാരമായാണ് സുബൈറിന്‍റെ കൊലപാതകം. സഞ്ജിത്തിന്റെ സുഹൃത്ത് രമേശ്, അറുമുഖൻ, ശരവണൻ എന്നീ ആർ.എസ്.എസ് പ്രവർത്തകരാണ് കേസില്‍ അറസ്റ്റിലായത്. കൊലപാതകത്തിൽ ഗൂഢാലോചന അടക്കമാണ് പൊലീസ് അന്വേഷണം.

Similar Posts