Kerala
കോവിഡ് ഡാറ്റ മാനേജ്മെന്റ് നോഡ‍ൽ ഓഫീസറായി ശ്രീറാം വെങ്കിട്ടരാമനെ നിയമിച്ചു
Kerala

കോവിഡ് ഡാറ്റ മാനേജ്മെന്റ് നോഡ‍ൽ ഓഫീസറായി ശ്രീറാം വെങ്കിട്ടരാമനെ നിയമിച്ചു

Web Desk
|
9 July 2021 2:15 PM GMT

മാധ്യമ പ്രവർത്തകൻ കെ.എം ബഷീറിനെ കാറിടിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു

ഡോ. ശ്രീറാം വെങ്കിട്ടരാമൻ ഐ.എ.എസിനെ കോവിഡ് ഡാറ്റ മാനേജ്മെന്റിന്റെ നോഡൽ ഓഫിസറായി നീയമിച്ചു. ആരോ​ഗ്യവകുപ്പാണ് നിയമനം നടത്തിയത്.‌ നിലവില്‍ ആരോഗ്യവകുപ്പില്‍ ജോയിന്‍റ് സെക്രട്ടറിയാണ് ശ്രീറാം വെങ്കിട്ടരാമന്‍.

ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങളുടെ വിവരശേഖരണമാണ് ഇദ്ദേഹത്തിന് കീഴിൽ വരുന്നത്. കോവിഡ് ശുശ്രൂഷകൾക്കായി സംസ്ഥാന - ജില്ലാ തലങ്ങളിലുള്ള അടിസ്ഥാന സൗകര്യം ഇദ്ദേഹത്തിന് കീഴിലുള്ള സംഘം വിലയിരുത്തും. കോവിഡ് ബാധിതർക്കായുള്ള ബെഡ്ഡുകളുടെ ലഭ്യത അടക്കം നിരീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്യും.

സർക്കാർ ആശുപത്രികള്‍, മെഡിക്കൽ കോളേജുകൾ, സ്വകാര്യ ആശുപത്രികൾ, സി.എഫ്.എൽ.ടി.സികൾ എന്നിവിടങ്ങളിലുള്ള ചികിത്സാ സൗകര്യങ്ങൾ സംഘം പരിശോധിക്കും. മാധ്യമ പ്രവർത്തകൻ കെ.എം ബഷീറിനെ കാറിടിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതിയായി സസ്‌പെന്‍ഷനിലായിരുന്ന ഡോ ശ്രീറാം വെങ്കിട്ടരാമനെ ആരോഗ്യവകുപ്പില്‍ ജോയിന്റ് സെക്രട്ടറിയായി സര്‍ക്കാര്‍ നിയമിക്കുകയാരുന്നു.

2019 ഓഗസ്റ്റിലാണ് തലസ്ഥാനത്ത് വെച്ചുണ്ടായ കാറപകടത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീര്‍ കൊല്ലപ്പെടുന്നത്. ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ചു വാഹനമോടിച്ചാണ് അപകടമരണം ഉണ്ടായതെന്ന് ചൂണ്ടിക്കാട്ടി ക്രൈംബ്രാഞ്ച് ഒന്നാം പ്രതിയായി കുറ്റപത്രം സമര്‍പ്പിച്ചങ്കിലും, തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി ശിക്ഷയില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് കുറഞ്ഞ കാലത്തെ സസ്‌പെന്‍ഷന് ശേഷം സര്‍വീസില്‍ കയറുകയും ചെയ്തു.

Similar Posts