Kerala
ശ്രീറാം വെങ്കിട്ടരാമൻ ആലപ്പുഴ കലക്ടർ; ഐ.എ.എസ് തലപ്പത്ത് വൻ അഴിച്ചുപണി
Kerala

ശ്രീറാം വെങ്കിട്ടരാമൻ ആലപ്പുഴ കലക്ടർ; ഐ.എ.എസ് തലപ്പത്ത് വൻ അഴിച്ചുപണി

Web Desk
|
23 July 2022 2:14 PM GMT

ശ്രീറാമിന്റെ ഭാര്യയും നിലവിൽ ആലപ്പുഴ കലക്ടറുമായ രേണു രാജ് എറണാകുളം കലക്ടറാകും

തിരുവനന്തപുരം: ഐ.എ.എസ് തലപ്പത്ത് വൻ അഴിച്ചുപണി. മാധ്യമപ്രവർത്തകൻ കെ.എം ബഷീറിനെ വാഹനമിടിച്ചു കൊന്ന കേസിലെ ഒന്നാം പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ വീണ്ടും കലക്ടറായി നിയമിച്ചു. ആലപ്പുഴ ജില്ലാ കലക്ടറായാണ് നിയമനം. നേരത്തെ ദേവികുളം സബ് കലക്ടറായിരുന്നു ശ്രീറാം. നിലവിൽ ആരോഗ്യ വകുപ്പ് ജോയിന്റ് സെക്രട്ടറിയാണ്.

എറണാകുളം ജില്ലാ കലക്ടറായ ജാഫർ മാലിക്കിനെ പി.ആർ.ഡി ഡയറക്ടറായി നിയമിച്ചു. തിരുവനന്തപുരം ജില്ലാ കലക്ടർ നവ്‌ജ്യോത് ഖോസയെ ആരോഗ്യ വകുപ്പിലേക്കും മാറ്റി. ശ്രീറാം വഹിച്ച ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്കാണ് സ്ഥാനമാറ്റം. എം.ജി രാജമാണിക്യം റൂറൽ ഡെവലപ്‌മെന്റ് കമ്മീഷണറാണ്. എസ്. ഹരികിഷോറിന് കെ.എസ്.ഐ.ഡി.സി ചുമതല കൂടി നൽകിയിട്ടുണ്ട്.

ശ്രീറാമിന്റെ ഭാര്യയും നിലവിൽ ആലപ്പുഴ കലക്ടറുമായ രേണു രാജ് ആണ് പുതിയ എറണാകുളം കലക്ടർ. ജെറമിക് ജോർജ് തിരുവനന്തപുരം കലക്ടറുമാകും.

Summary: Massive reshuffle in the IAS as Sriram Venkitaraman appointed as Alappuzha district collector

Similar Posts