എസ്.എസ്.എഫ് ദേശീയ സാഹിത്യോത്സവ് കലാകിരീടം ജമ്മു കശ്മീരിന്
|82 ഇനങ്ങളിൽ 26 സംസ്ഥാന ടീമുകൾ മത്സരിച്ച സാഹിത്യോത്സവിൽ 422 പോയിന്റുകളാണ് ജമ്മു കാശ്മീർ നേടിയത്. ഡൽഹി-267, കേരളം-244 പോയിന്റുകൾ വീതവും നേടി.
ദക്ഷിൺ ധിനാജ്പൂർ (വെസ്റ്റ് ബംഗാൾ): എസ്.എസ്.എഫ് രണ്ടാമത് ദേശീയ സാഹിത്യോത്സവിൽ ജമ്മു കശ്മീരിന് കലാകിരീടം. ഡൽഹി രണ്ടാം സ്ഥാനവും കേരളം മൂന്നാം സ്ഥാനവും നേടി. പെൻ ഓഫ് ദി ഫെസ്റ്റായി മുഹമ്മദ് സലീം (ജമ്മുകശ്മീർ), സ്റ്റാർ ഓഫ് ദി ഫെസ്റ്റായി സുഫിയാൻ സർഫറാസ് (ഗുജറാത്ത്) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. 82 ഇനങ്ങളിൽ 26 സംസ്ഥാന ടീമുകൾ മത്സരിച്ച സാഹിത്യോത്സവിൽ 422 പോയിന്റുകളാണ് ജമ്മു കാശ്മീർ നേടിയത്. ഡൽഹി-267, കേരളം-244 പോയിന്റുകൾ വീതവും നേടി. ജേതാക്കൾക്ക് പശ്ചിമ ബംഗാൾ ഉപഭോക്തൃകാര്യ മന്ത്രി ബിപ്ലബ് മിത്ര ട്രോഫി സമ്മാനിച്ചു.
സമാപന സമ്മേളനം മന്ത്രി ബിപ്ലബ് മിത്ര ഉദ്ഘാടനം ചെയ്തു. എസ്.എസ്.എഫ് ദേശീയ സമിതി ഉപാധ്യക്ഷൻ സി.പി ഉബൈദുല്ല സഖാഫി അധ്യക്ഷത വഹിച്ചു. ബലൂർഗട്ട് നഗരസഭാ ചെയർമാൻ അശോക് മിത്ര, സെൻട്രൽ കോ ഓപറേറ്റീവ് ബേങ്ക് പ്രസിഡന്റ് ബിപ്ലവ് ഖാ, സാമൂഹിക പ്രവർത്തകൻ ശർദുൽ മിത്ര, ജില്ലാ പഞ്ചായത്ത് അംഗം മാഫിജുദ്ദീൻ മിഅ, ആരോഗ്യസമിതി ചെയർമാൻ അംജദ് മണ്ടൽ, പഞ്ചായത്ത് സമിതി അംഗം രാജുദാസ് സംബന്ധിച്ചു. എസ്.എസ്.എഫ് മുൻ ദേശീയ പ്രസിഡന്റ് ശൗക്കത്ത് നഈമി അൽ ബുഖാരി അഭിവാദ്യ പ്രസംഗം നടത്തി. എസ്.എസ്.എഫ് ദേശീയ പ്രസിഡന്റ് ഡോ. പി.എ ഫാറൂഖ് നഈമി, ജന. സെക്രട്ടറി നൗശാദ് ആലം മിസ്ബാഹി, ഫിനാൻസ് സെക്രട്ടറി സുഹൈറുദ്ദീൻ നൂറാനി, സെക്രട്ടറിമാരായ സൈഉർറഹ്മാൻ റസ്വി, ശരീഫ് നിസാമി, ആർ.എസ്. സി ഗൾഫ് കൺവീനർ മുഹമ്മദ് വി.പി.കെ സംസാരിച്ചു. മൂന്നു ദിവസങ്ങളിലായി നടന്നുവന്ന ദേശീയ സാഹിത്യോത്സവിൽ 26 സംസ്ഥാനങ്ങളിൽനിന്നായി 637 സർഗപ്രതിഭകളാണ് മത്സരിച്ചത്. 2023ലെ സാഹിത്യോത്സവ് ആന്ധ്രപ്രദേശിൽ നടക്കും.