Kerala
എസ്‌എസ്‌എൽസി പരീക്ഷ മൂല്യനിർണയം: വിട്ടുനിന്നത് 3006 അധ്യാപകർ
Kerala

എസ്‌എസ്‌എൽസി പരീക്ഷ മൂല്യനിർണയം: വിട്ടുനിന്നത് 3006 അധ്യാപകർ

Web Desk
|
15 May 2023 9:15 AM GMT

ഡോ.വന്ദന ദാസിനെ കൊലപ്പെടുത്തിയ പ്രതി സന്ദീപിനെ പോലെയുള്ള അധ്യാപകർ വേറെയുമുണ്ടോ എന്നും അന്വേഷിക്കുമെന്ന് മന്ത്രി പറഞ്ഞു

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷ മൂല്യനിർണയത്തിൽ 3006 അധ്യാപകർ വിട്ടുനിന്നെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. രേഖകൾ നൽകാതെയാണ് അധ്യാപകർ വിട്ടുനിന്നത്. ഇവർക്ക് നോട്ടീസ് അയച്ചതായും മന്ത്രി പറഞ്ഞു. അധ്യാപകരുടെ മറുപടി ലഭിച്ച ശേഷമാകും തുടർനടപടികൾ സ്വീകരിക്കുക. അധ്യാപകർക്ക് അച്ചടക്കം പ്രധാനമാണെന്നും മന്ത്രി ഓർമിപ്പിച്ചു.

അതേസമയം, കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ജോലിക്കിടെ ഡോ.വന്ദന ദാസിനെ കൊലപ്പെടുത്തിയ പ്രതി സന്ദീപിനെ പോലെയുള്ള അധ്യാപകർ വേറെയുമുണ്ടോ എന്നും അന്വേഷിക്കുമെന്ന് മന്ത്രി പറഞ്ഞു. സ്‌കൂളുകളിലെ ലഹരി ഉപയോഗം കർശനമായി നിയന്ത്രിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

'' ഈ സൈസ് അധ്യാപകര്‍ വേറെയുണ്ടോയെന്ന് അന്വേഷിക്കും. സന്ദീപിനെ പോലുള്ള അധ്യാപകനെ കുറിച്ച് മുതിർന്ന ഉദ്യോഗസ്ഥർക്ക് അറിവില്ലായിരുന്നു എന്നത് അത്ഭുതകരമെന്നും മന്ത്രി പറഞ്ഞു. കൊച്ചിയിൽ അധ്യാപക സംഗമം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Similar Posts