എസ്എസ്എൽസി പരീക്ഷാ ഫലം ഇന്ന്
|4,19,362 വിദ്യാർഥികളാണ് ഇത്തവണ എസ്എസ്എൽസി പരീക്ഷ എഴുതിയത്.
തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് മൂന്നുമണിക്ക് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിക്കുക. 4,19,362 വിദ്യാർഥികളാണ് ഇത്തവണ ഫലം കാത്തിരിക്കുന്നത്. നാളെ പ്രഖ്യാപിക്കുമെന്ന് അറിയിച്ചിരുന്ന എസ്എസ്എൽസി ഫലം നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയായതോടെയാണ് ഒരു ദിവസം നേരത്തെ പുറത്തു വരുന്നത്.
മൂന്നുമണിക്ക് പി ആർ ചേമ്പറിൽ നടക്കുന്ന വാർത്താസമ്മേളനത്തിലാണ് വിദ്യാഭ്യാസ മന്ത്രി പരീക്ഷാഫലം പ്രഖ്യാപിക്കുക. ഫലപ്രഖ്യാപനത്തിന് മുന്നോടിയായി ഇന്നലെ പരീക്ഷ ബോർഡ് യോഗം ചേർന്ന് ഫലത്തിന് അംഗീകാരം നൽകിയിരുന്നു.
99. 26 ശതമാനമായിരുന്നു കഴിഞ്ഞതവണത്തെ വിജയ ശതമാനം.ഇത്തവണ അതിൽ വർധന ഉണ്ടാകുമെന്നാണ് സൂചന. കഴിഞ്ഞവർഷം ഗ്രേസ് മാർക്ക് ഇല്ലാതെയായിരുന്നു ഫലപ്രഖ്യാപനം എങ്കിൽ ഇത്തവണ അത് പുനസ്ഥാപിച്ചിട്ടുണ്ട്. ടി എച്ച് എസ് എല്‍ സി, ടി എച്ച് എസ് എല്‍ സി ഹിയറിങ് ഇംപേര്‍ഡ്, എസ് എസ് എല്‍ സി ഹിയറിങ് ഇംപേര്‍ഡ്, എ എച്ച് എസ് എല്‍ സി പരീക്ഷകളുടെ ഫലവും ഇതോടൊപ്പം പ്രഖ്യാപിക്കും. പ്രഖ്യാപനം കഴിഞ്ഞാൽ ഉടൻ ഫലം വിദ്യാർത്ഥികൾക്ക് ലഭ്യമാകാനുള്ള എല്ലാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.. പിആർ ഡിയുടെയും കൈറ്റിന്റേയും വെബ്സൈറ്റുകളിലും മൊബൈൽ ആപ്ലിക്കേഷനുകളിലും ഫലം അറിയാം.
ഫലം നാലുമണി മുതല്‍ താഴെ പറയുന്ന വെബ്സൈറ്റുകളിലൂടെ അറിയാം
www.prd.kerala.gov.in
https://results.kerala.gov.in
https://examresults.kerala.gov.in
https://pareekshabhavan.kerala.gov.in
https://results.kite.kerala.gov.in
https://sslcexam.kerala.gov.in
http://sslchiexam.kerala.gov.in
http://thslchiexam.kerala.gov.in
http://thslcexam.kerala.gov.in
http://ahslcexam.kerala.gov.in