Kerala
സംസ്ഥാന ബജറ്റ് നാളെ അവതരിപ്പിക്കും;പുതിയ നികുതി നിർദേശങ്ങൾക്ക് സാധ്യത
Kerala

സംസ്ഥാന ബജറ്റ് നാളെ അവതരിപ്പിക്കും;പുതിയ നികുതി നിർദേശങ്ങൾക്ക് സാധ്യത

Web Desk
|
10 March 2022 1:01 AM GMT

ഭൂനികുതി, മദ്യ നികുതി എന്നിവയിൽ പുതിയ നിർദേശങ്ങൾ പ്രതീക്ഷിക്കാം

സംസ്ഥാന ബജറ്റ് ധനമന്ത്രി കെ.എൻ ബാലഗോപാൽ നാളെ അവതരിപ്പിക്കും. അടിസ്ഥാന വികസനത്തിനും സാമൂഹ്യ ക്ഷേമ പദ്ധതികൾക്കും ഊന്നൽ നൽകുന്നതായിരിക്കും ഈ സർക്കാരിന്റെ രണ്ടാം ബജറ്റും.പുതിയ നികുതി നിർദേശങ്ങളും ബജറ്റിലുണ്ടാകും.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആരോഗ്യമേഖലയിലെ വികസനത്തിന് ഊന്നൽ നൽകിയായിരുന്നു രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ ബജറ്റ്.രണ്ടാം ബജറ്റിൽ കോവിഡാനന്തര കേരളത്തിന്റെ വികസന കാഴ്ചപ്പാട് പ്രതിഫലിക്കുമെന്ന് ധനമന്ത്രി വ്യക്തമാക്കുന്നു.പുതിയ നികുതി നിർദേശങ്ങൾ ഉണ്ടാകുമെന്ന സൂചന ധനമന്ത്രി നൽകി കഴിഞ്ഞു.

ഭൂനികുതി, മദ്യ നികുതി എന്നിവയിൽ പുതിയ നിർദേശങ്ങൾ പ്രതീക്ഷിക്കാം.ഭൂമിയുടെ ന്യായവില കൂട്ടണമെന്ന നിർദേശം സാമ്പത്തിക വിദഗ്ധർ സർക്കാരിന് നൽകിയിരുന്നു.നികുതി ചോർച്ച തടയാനും നികുതി പരമാവധി ലഭ്യമാക്കാനുമുള്ള പ്രത്യേക പദ്ധതികൾ പ്രഖ്യാപിക്കും.കോവിഡിനെ തുടർന്ന് പ്രതിസന്ധിയിലായ ടൂറിസം, വ്യവസായം മേഖലകളെ പുനരുജ്ജീവിപ്പിക്കാൻ ശ്രദ്ധേയമായ പ്രഖ്യാപനങ്ങൾ ഉണ്ടാകും.അടിസ്ഥാന സൗകര്യ മേഖലയിലും പുതിയ പദ്ധതികൾ പ്രതീക്ഷിക്കാം.സിൽവർ ലൈൻ പോലുള്ള പിണറായി സർക്കാരിന്റെ പ്രധാന പദ്ധതികളുടെ മുന്നോട്ടു പോക്കിനെ സംബന്ധിച്ചും ബജറ്റിൽ പ്രധാന പ്രഖ്യാപനങ്ങളുണ്ടാകും.

Similar Posts