Kerala
മന്ത്രിസഭ യോഗം ഇന്ന്; ബസ്,ടാക്സി നിരക്ക് വര്‍ധനയുള്‍പ്പെടെ ചര്‍ച്ചയാവും
Kerala

മന്ത്രിസഭ യോഗം ഇന്ന്; ബസ്,ടാക്സി നിരക്ക് വര്‍ധനയുള്‍പ്പെടെ ചര്‍ച്ചയാവും

Web Desk
|
17 Feb 2022 12:43 AM GMT

ഏറെക്കാലത്തിന് ശേഷം ഓണ്‍ലൈന്‍ ഒഴിവാക്കി നേരിട്ടായിരിക്കും മന്ത്രിസഭ യോഗം ചേരുന്നത്

സംസ്ഥാനമന്ത്രിസഭ യോഗം ഇന്ന് ചേരും. മുഖ്യമന്ത്രി ആലപ്പുഴ ജില്ലാസമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോയത് കൊണ്ടാണ് ഇന്നലെ ചേരേണ്ട മന്ത്രിസഭ യോഗം ഇന്നത്തേക്ക് മാറ്റിയത്. ബസ്,ടാക്സി,ഓട്ടോ നിരക്ക് വര്‍ധിപ്പിക്കുന്നതുള്‍പ്പെടെയുള്ള വിഷയങ്ങള്‍ മന്ത്രിസഭ യോഗത്തിന്‍റെ പരിഗണനയ്ക്ക് വരും. നാളെ നിയമസഭ സമ്മേളനം ആരംഭിക്കുന്നത് കൊണ്ട് ഇന്ന് ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകാനാണ് സാധ്യത. ഏറെക്കാലത്തിന് ശേഷം ഓണ്‍ലൈന്‍ ഒഴിവാക്കി നേരിട്ടായിരിക്കും മന്ത്രിസഭ യോഗം ചേരുന്നത്.

Related Tags :
Similar Posts