Kerala
State government against Antony Raju in supreme court
Kerala

തൊണ്ടിമുതൽ കേസിൽ ആന്റണി രാജുവിനെതിരെ തെളിവുണ്ട്; അപ്പീൽ തള്ളണമെന്ന് സംസ്ഥാനം സുപ്രിംകോടതിയിൽ

Web Desk
|
9 April 2024 7:51 AM GMT

തനിക്കെതിരായ കേസുകളിൽ പുനരന്വേഷണം നടത്തണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെയാണ് ആന്റണി രാജു സുപ്രിംകോടതിയിൽ ഹരജി നൽകിയത്.

തിരുവനന്തപുരം: തൊണ്ടിമുതൽ കേസിൽ ആന്റണി രാജു എം.എൽ.എയുടെ അപ്പീൽ തള്ളണമെന്ന് സംസ്ഥാനം സുപ്രിംകോടതിയിൽ. ആന്റണി രാജുവിനെതിരെ തെളിവുണ്ട്. ഗൗരവകരമായ വിഷയങ്ങൾ ഉയർത്തുന്ന കേസാണിതെന്നും കേരളം സുപ്രിംകോടതിയിൽ പറഞ്ഞു.

തനിക്കെതിരായ കേസുകളിൽ പുനരന്വേഷണം നടത്തണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെയാണ് ആന്റണി രാജു സുപ്രിംകോടതിയിൽ ഹരജി നൽകിയത്. സംസ്ഥാന സർക്കാർ കൂടി കക്ഷിയായ ഈ കേസിലാണ് സംസ്ഥാനം ആന്റണി രാജുവിനെതിരായ റിപ്പോർട്ട് നൽകിയത്. ആന്റണി രാജുവിനെതിരെ കൃത്യമായ തെളിവുണ്ടെന്നും കേസ് റദ്ദാക്കേണ്ടതില്ലെന്നുമാണ് സർക്കാർ നിലപാട്.

Similar Posts