Kerala
ടൂറിസ്റ്റ്, സ്വകാര്യ ബസുകളുടെ മൂന്ന് മാസത്തെ നികുതി സംസ്ഥാന സര്‍ക്കാര്‍ ഒഴിവാക്കി
Kerala

ടൂറിസ്റ്റ്, സ്വകാര്യ ബസുകളുടെ മൂന്ന് മാസത്തെ നികുതി സംസ്ഥാന സര്‍ക്കാര്‍ ഒഴിവാക്കി

Web Desk
|
13 Aug 2021 7:37 AM GMT

ധനമന്ത്രി കെ.എന്‍ ബാലഗോപാലാണ് ഇക്കാര്യം നിയമസഭയില്‍ അറിയിച്ചത്.

കോവിഡ് പ്രതിസന്ധിക്കിടെ ബസ് മേഖലക്ക് ആശ്വാസം പകരുന്ന തീരുമാനവുമായി സംസ്ഥാന സര്‍ക്കാര്‍. ടൂറിസ്റ്റ്, സ്വകാര്യ ബസുകളുടെ മൂന്ന് മാസത്തെ നികുതി ഒഴിവാക്കാന്‍ തീരുമാനമായി. ധനമന്ത്രി കെ.എന്‍ ബാലഗോപാലാണ് ഇക്കാര്യം നിയമസഭയില്‍ അറിയിച്ചത്.

ഏപ്രിൽ, ജൂൺ, ജൂലൈ മാസങ്ങളിലെ നികുതിയാണ് ഒഴിവാക്കി നൽകിയത്. ഓട്ടോ, ടാക്സി എന്നിവയുടെ രണ്ടു ലക്ഷം വരെയുള്ള വായ്‍പാ പലിശയില്‍ നാല് ശതമാനം സർക്കാർ വഹിക്കുമെന്നും മന്ത്രി നിയമസഭയില്‍ അറിയിച്ചു

Similar Posts