Kerala
ലഹരിമാഫിയ പിഞ്ചുകുഞ്ഞുങ്ങളെ ലക്ഷ്യമിടുന്നു, അതനുവദിക്കില്ല; മയക്കുമരുന്നിനെതിരെ കൈകോർത്ത് സംസ്ഥാന സർക്കാർ
Kerala

'ലഹരിമാഫിയ പിഞ്ചുകുഞ്ഞുങ്ങളെ ലക്ഷ്യമിടുന്നു, അതനുവദിക്കില്ല'; മയക്കുമരുന്നിനെതിരെ കൈകോർത്ത് സംസ്ഥാന സർക്കാർ

Web Desk
|
1 Nov 2022 11:09 AM GMT

കാമ്പയിന്റെ ആദ്യഘട്ടത്തിന്റെ സമാപനത്തോടനുബന്ധിച്ച് വിപുലമായ പരിപാടികളാണ് സർക്കാർ സംഘടിപ്പിച്ചത്

തിരുവനന്തപുരം: ലഹരിമാഫിയ പിഞ്ചുകുഞ്ഞുങ്ങളെ പ്രത്യേകമായി ലക്ഷ്യമിടുന്നു എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിനെ ഒരു തരത്തിലും അനുവദിക്കില്ല. ലഹരിക്കൊരിക്കലും കീഴ്‌പെടില്ല എന്നതിന്‍റെ തെളിവാണ് കാമ്പയിൻറെ ഈ വിജയമെന്നും മുഖ്യമന്ത്രി പറഞ്ഞു. കാമ്പയിന്റെ രണ്ടാംഘട്ടം നവംബർ 14 മുതൽ ജനുവരി 26വരെയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ലഹരി വിരുദ്ധ കാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലഹരിവിരുദ്ധ കാമ്പയിന്റെ ആദ്യഘട്ടസമാപനത്തോടനുബന്ധിച്ച് വിപുലമായ പരിപാടികളാണ് സംസ്ഥാന സർക്കാർ സംഘടിപ്പിച്ചത്. തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുളളവർ മനുഷ്യച്ചങ്ങല തീർത്ത് ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഉൾപ്പെടെ വിവിധങ്ങളായ പരിപാടികളാണ് സംഘടിപ്പിച്ചത്.


Similar Posts