Kerala
Kerala
'ഡെപ്യൂട്ടേഷൻ സർവസാധാരണം'; അസോസിയേറ്റ് പ്രൊഫസർ നിയമനത്തിൽ പ്രിയ വർഗീസിനെ പിന്തുണച്ച് സംസ്ഥാന സർക്കാർ
|8 Jan 2024 5:03 AM GMT
സെലക്ഷൻ കമ്മിറ്റി തീരുമാനം റദ്ദാക്കരുതെന്ന് ആവശ്യപ്പെട്ട് പ്രിയാ വർഗീസ് സുപ്രംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിട്ടുണ്ട്.
ന്യൂഡൽഹി: അസോസിയേറ്റ് നിയമനക്കേസിൽ സുപ്രിംകോടതിയിൽ ഡോ. പ്രിയാ വർഗീസിനെ പിന്തുണച്ച് സംസ്ഥാന സർക്കാർ. ഡെപ്യൂട്ടേഷൻ സർവസാധാരണമാണ്. യോഗ്യതക്ക് ഡെപ്യൂട്ടേഷൻ പരിഗണിച്ചില്ലെങ്കിൽ പ്രോഗ്രാം കോർഡിനേറ്റർമാരാകൻ അധ്യാപകർ തയ്യാറാവില്ലെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് കോടതിയെ അറിയിച്ചു.
സെലക്ഷൻ കമ്മിറ്റി തീരുമാനം റദ്ദാക്കരുതെന്ന് ആവശ്യപ്പെട്ട് പ്രിയാ വർഗീസ് സുപ്രംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിട്ടുണ്ട്. യു.ജി.സി ചട്ടലംഘനം ചൂണ്ടിക്കാട്ടി നിയമനം റദ്ദാക്കാനാകില്ല. യോഗ്യതയുടെ അടിസ്ഥാനത്തിലാണ് തന്റെ നിയമനമെന്നും പ്രിയാ വർഗീസ് സത്യവാങ്മൂലത്തിൽ പറയുന്നു. അവധിയെടുക്കാതെയുള്ള ഗവേഷണകാലം സർവീസായി കാണിക്കാമെന്നും ഡെപ്യൂട്ടേഷനിൽ നടത്തിയ പ്രവർത്തനങ്ങളും അധ്യാപന പരിചയത്തിന്റെ ഭാഗമാണെന്നുമാണ് പ്രിയാ വർഗീസ് സത്യവാങ്മൂലത്തിൽ പറയുന്നത്.