Kerala
Kerala
മുതലപ്പൊഴിയിലെ അപകടങ്ങൾ; ന്യൂനപക്ഷ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു
|17 May 2024 11:41 AM GMT
പോലീസും ഫിഷറീസ് വകുപ്പും നല്‍കിയ റിപ്പോര്‍ട്ടുകളില്‍ വൈരുദ്ധ്യമുണ്ടെന്ന് ന്യൂനപക്ഷ കമ്മീഷന്‍
തിരുവനന്തപുരം: മുതലപ്പൊഴിയിലെ അപകടങ്ങളില്‍ ന്യൂനപക്ഷ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. വിവിധ വകുപ്പുകളോട് റിപ്പോര്‍ട്ട് തേടിയിരുന്നുവെങ്കിലും ലഭിച്ചതൊന്നിലും വ്യക്തതയും എത്ര പേര്‍ മരിച്ചു എന്നതില്‍ കൃത്യതയുമില്ലായിരുന്നു. പോലീസും ഫിഷറീസ് വകുപ്പും നല്‍കിയ റിപ്പോര്‍ട്ടുകളില്‍ വൈരുദ്ധ്യമുണ്ടെന്നും ന്യൂനപക്ഷ കമ്മീഷന്‍ വ്യക്തമാക്കി. ഈ മാസം 28ന് നടക്കുന്ന സിറ്റിങ്ങിനു മുന്നോടിയായി വ്യക്തമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മീഷന്‍ നിര്‍ദേശം നല്‍കി. ജില്ലാ കലക്ടര്‍, ഫിഷറീസ് വകുപ്പ്, തീരദേശ പോലീസ് തുടങ്ങിയവരോടാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.