Kerala
സംസ്ഥാന ടെലിവിഷൻ അവാർഡ്; സോഫിയ ബിന്ദിനും മുഹമ്മദ് അസ്‍ലമിനും പുരസ്‍കാരം
Kerala

സംസ്ഥാന ടെലിവിഷൻ അവാർഡ്; സോഫിയ ബിന്ദിനും മുഹമ്മദ് അസ്‍ലമിനും പുരസ്‍കാരം

Web Desk
|
24 Nov 2022 7:53 AM GMT

മികച്ച ഡോക്യുമെന്ററി, അന്വേഷണാത്മക റിപ്പോർട്ടിംഗ് പുരസ്‌കാരമാണ് മീഡിയവണിന് ലഭിച്ചത്

തിരുവനന്തപുരം:സംസ്ഥാന ടെലിവിഷൻ അവാർഡുകൾ പ്രഖ്യാപിച്ചു. മീഡിയവണിന് രണ്ടു പുരസ്‌കാരങ്ങൾ ലഭിച്ചു. മികച്ച ഡോക്യുമെന്ററിക്കുള്ള പുരസ്‌കാരത്തിനും അന്വേഷണാത്മക റിപ്പോർട്ടിംഗിനുള്ള പുരസ്‌കാരവുമാണ് മീഡിയവണിന് ലഭിച്ചത്.

മീഡിയവൺ സീനിയർ പ്രൊഡ്യൂസർ സോഫിയ ബിന്ദിന്റെ 'അക്ഷരം പൂക്കാത്ത കാട്ടുചോലകൾ' എന്ന ഡോക്യുമെന്ററിക്കാണ് പുരസ്‌കാരം. സോഫിയ ബിന്ദിന് 15,000 രൂപയും പ്രശസ്തി പത്രവും ശിൽപവും ലഭിക്കും. നിർമാണത്തിന് മീഡിയവണിന് 20,000 രൂപയും പ്രശസ്തി പത്രവും ശിൽപവും ലഭിക്കും.

അന്വേഷണാത്മകറിപ്പോർട്ടിംഗിന് മീഡിയ വൺ സ്‌പെഷ്യൽ കറസ്‌പോണ്ടന്റ് മുഹമ്മദ് അസ്‍ലമിനാണ് അവാർഡ്. ഭൂമി തരംമാറ്റം സംബന്ധിച്ച വാർത്തയാണ് പുരസ്‌കാരത്തിന് അർഹമാക്കിയത്.10,000 രൂപയും പ്രശസ്തി പത്രവും ശിൽപവുമാണ് പുരസ്‌കാരം.

Similar Posts