Kerala
സംസ്ഥാന വോളിബോൾ അസോസിയേഷനെ സസ്‌പെൻഡ് ചെയ്തു
Kerala

സംസ്ഥാന വോളിബോൾ അസോസിയേഷനെ സസ്‌പെൻഡ് ചെയ്തു

Web Desk
|
2 Oct 2021 11:25 AM GMT

സംസ്ഥാന വോളിബോൾ അസോസിയേഷനെ സസ്‌പെൻഡ് ചെയ്തു. സ്പോർട്സ് കൗൺസിലിന്റേതാണ് നടപടി. ദേശീയ ഫെഡറേഷന്റെ അംഗീകാരം നഷ്ടപ്പെട്ടതിനെ തുടർന്നാണ് വോളിബോൾ അസോസിയേഷനെ സസ്പെൻഡ് ചെയ്തത്. സംസ്ഥാന വോളിബാൾ അസോസിയേഷൻ അഫിലിയേറ്റ് ചെയ്തിരിക്കുന്നത് ദേശീയ വോളിബാൾ ഫെഡറേഷനിലാണ്.

ഈ സാഹചര്യത്തിൽ സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ നിയമാവലിപ്രകാരം അംഗീകാരത്തിനുള്ള മാനദണ്ഡത്തിൽ നിന്നും സംസ്ഥാന അസോസിയേഷൻ പുറത്തു പോയി. ഇത് പരിഗണിച്ചാണ് സസ്‌പെൻഷൻ നടപടി. അസോസിയേഷന്റെ പ്രവർത്തനത്തെ പ്രതിസന്ധിയിലാക്കുന്നതാണ് പുതിയ നടപടി.

Related Tags :
Similar Posts