വിശ്വനാഥിന്റെ മരണം: 90 പേരുടെ പേരുടെ മൊഴിയെടുത്ത് പൊലീസ്
|മെഡിക്കൽ കോളേജ് പരിസരത്തെ സി.സി.ടി.വി ദൃശ്യങ്ങളും വിശ്വനാഥനെ കാണാതായ ദിവസം മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ ഉണ്ടായിരുന്ന കൂട്ടിരിപ്പുകാരെയും കേന്ദ്രീകരിച്ചാണ് അന്വേഷണം
കോഴിക്കോട്: മെഡിക്കൽ കോളേജ് പരിസരത്ത് ആദിവാസി യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച കേസിൽ പോലീസ് മൊഴിയെടുപ്പ് തുടരുന്നു. 90 പേരുടെ മൊഴിയെടുത്തെങ്കിലും യുവാവിനെ തടഞ്ഞുവെച്ചവരെ കുറിച്ചുള്ള സൂചനകൾ പൊലീസിന് ഇതുവരെ കിട്ടിയിട്ടില്ല.
മെഡിക്കൽ കോളേജ് പരിസരത്തെ സി.സി.ടി.വി ദൃശ്യങ്ങളും വിശ്വനാഥനെ കാണാതായ ദിവസം മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ ഉണ്ടായിരുന്ന കൂട്ടിരിപ്പുകാരെയും കേന്ദ്രീകരിച്ചാണ് അന്വേഷണം. മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയും ഫോണിലുമായി 90 പേരുടെ മൊഴി
പൊലീസ് രേഖപ്പെടുത്തിക്കഴിഞ്ഞു. എന്നാൽ മോഷണക്കുറ്റം ആരോപിച്ച് വിശ്വനാഥനെ തടഞ്ഞുവെച്ചതിൽ ഇവരാരും ഇല്ലെന്ന് പൊലീസ് വ്യക്തമാക്കി. പ്രതികളിലേക്കുള്ള സൂചനയും ഇവരിൽ നിന്ന് കിട്ടിയിട്ടില്ല. വിശ്വനാഥനെ കാണാതായ ഫെബ്രുവരി ഒമ്പതിന് മാതൃശിശുസംരക്ഷണ കേന്ദ്രത്തിലുണ്ടായിരുന്ന 450 പേരുടെ വിവരങ്ങൾ പൊലീസ് നേരത്തെ ശേഖരിച്ചിരുന്നു. ഇവരുടെയെല്ലാം മൊഴിയെടുക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
18 അംഗ അന്വേഷണ സംഘം ഗ്രൂപ്പുകളായി തിരിഞ്ഞാണ് മൊഴിയെടുക്കലും പരിശോധനയും നടത്തുന്നത്. പ്രസവത്തിനെത്തിയ ഭാര്യക്ക് കൂട്ടിരിക്കാനെത്തിയ വിശ്വനാഥനെ ഫെബ്രുവരി 11നാണ് മെഡിക്കൽ കോളജ് പരിസരത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.