Kerala
ബഫർസോൺ വിഷയത്തിൽ സംസ്ഥാനങ്ങൾ സുപ്രിംകോടതിയെയാണ് സമീപിക്കേണ്ടത്: പരിസ്ഥിതി മന്ത്രാലയം
Kerala

ബഫർസോൺ വിഷയത്തിൽ സംസ്ഥാനങ്ങൾ സുപ്രിംകോടതിയെയാണ് സമീപിക്കേണ്ടത്: പരിസ്ഥിതി മന്ത്രാലയം

Web Desk
|
8 July 2022 9:05 AM GMT

'ചർച്ചക്കായി കേരള ചീഫ് സെക്രട്ടറി സമീപിച്ചിട്ടില്ല'

ഡൽഹി: ബഫർസോൺ വിഷയത്തിൽ സംസ്ഥാനങ്ങൾ സുപ്രിംകോടതിയെയാണ് സമീപിക്കേണ്ടതെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം. സുപ്രിംകോടതി വിധിയുടെ നിയമവശങ്ങൾ പരിശോധിച്ച് വരികയാണ്. ചർച്ചക്കായി കേരള ചീഫ് സെക്രട്ടറി സമീപിച്ചിട്ടില്ലെന്നും കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ഭുപീന്ദർ യാദവ് പറഞ്ഞു.

സംരക്ഷിത വനമേഖലയുടെ ഒരു കിലോമീറ്റർ ചുറ്റളവ് ബഫർസോണായി പ്രഖ്യാപിച്ച സുപ്രിംകോടതി ഉത്തരവ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കേരളത്തിൻറെ ആശങ്കയേറ്റുന്നതാണ് കേന്ദ്ര നിലപാട്. വിധിയിൽ ആശങ്കയുള്ള സംസ്ഥാനങ്ങൾ നേരിട്ട് സുപ്രിംകോടതിയെ സമീപിക്കട്ടെയെന്ന പ്രതികരണമാണ് കൂടുതൽ ആശങ്കയുയർത്തിയിരിക്കുന്നത്. സുപ്രിംകോടതി വിധി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ആലോചന തുടരുകയാണ്. അതേസമയം കേരള ചീഫ് സെക്രട്ടറി തന്നോട് ഇതുവരെ ബന്ധപ്പെട്ടിട്ടില്ലെന്നായിരുന്നു വിഷയത്തിൽ കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവിൻറെ പ്രതികരണം.

വിധി മറികടക്കാൻ കേന്ദ്രം നിയമനിർമാണം നടത്തണമെന്നതടക്കമുള്ള ആവശ്യമുന്നയിച്ച് കേരള നിയമസഭ പ്രമേയം പാസാക്കിയിരുന്നു. വിഷയം ചർച്ച ചെയ്യാമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി അറിയിച്ചതായും എന്നാൽ മന്ത്രിയുമായി കൂടിക്കാഴ്ചക്ക് പലവട്ടം ആവശ്യപെട്ടിട്ടും അതിന് അവസരം ലഭിച്ചില്ലെന്നും സംസ്ഥാന വനം മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു.

Similar Posts