Kerala
lakshadweep
Kerala

ലക്ഷ​ദ്വീപുകാർക്ക് ആശ്വാസം; പണ്ടാരം ഭൂമി തിരിച്ചുപിടിക്കൽ നടപടിയുടെ സ്റ്റേ നീട്ടി

Web Desk
|
29 Jun 2024 3:50 AM GMT

പണ്ടാര ഭൂമി പിടിച്ചെടുക്കാൻ കലക്ടർ കഴിഞ്ഞ ദിവസം നിർദേശം നൽകിയിരുന്നു

എറണാകുളം: ലക്ഷദ്വീപിലെ പണ്ടാരം ഭൂമി തിരിച്ചുപിടിക്കലിൽ പരാതിക്കാരുടെ ഭൂമിയിലെ തുടർനടപടികൾ പാടില്ലെന്ന സ്റ്റേ ഹൈക്കോടതി നീട്ടി. ഭൂമി തിരിച്ചു പിടിക്കാനുള്ള ദ്വീപ് ഭരണ കൂടത്തിന്റെ നീക്കത്തിനെതിരെ നൽകിയ പരാതിയിലെ സ്റ്റേ നടപടികളാണ് കോടതി നീട്ടിയത്. മുഴുവൻ പണ്ടാര ഭൂമിയും പിടിച്ചെടുക്കാൻ ലക്ഷദ്വീപ് ജില്ലാ കലക്ടർ കഴിഞ്ഞ ദിവസം നിർദേശം നൽകിയിരുന്നു. കേസ് അടുത്ത മാസം രണ്ടിന് വീണ്ടും പരിഗണിക്കും.

ലക്ഷദ്വീപിലെ മുഴുവൻ പണ്ടാരം ഭൂമിയും പിടിച്ചെടുക്കാനായിരുന്നു ലക്ഷദ്വീപ് ജില്ലാ കളക്ടറുടെ ഉത്തരവ്. വികസന പ്രവർത്തനങ്ങൾക്ക് ഭൂമി കണ്ടെത്താനാണ് നടപടിയെന്നാണ് വിശദീകരണം. ജന്മം ഭൂമിയും, പണ്ടാരം ഭൂമിയും എന്നിങ്ങനെ രണ്ട് തരം ഭൂമികൾ ആണ് ലക്ഷദ്വീപിൽ ആകെ ഉള്ളതെന്നും, ഇതിൽ പണ്ടാരം ഭൂമി സർക്കാർ ഉടമസ്ഥതയിൽ ഉള്ളതാണെന്നും ഉത്തരവിന്റെ പല ഭാഗങ്ങളിലും ആവർത്തിച്ചു പറയുന്നുണ്ട്.

കൃഷിക്കും മറ്റുമായി പണ്ടാരം ഭൂമി ജനങ്ങൾക്ക് ലീസിന് നൽകിയതാണെന്നും ഉടമസ്ഥാവകാശം നൽകിയിട്ടില്ലെന്നും ജില്ലാ കലക്ടറുടെ ഉത്തരവ് ചൂണ്ടിക്കാട്ടുന്നു. സർക്കാറിന് ആവശ്യമുള്ളപ്പോൾ ഭൂമി തിരിച്ചുപിടിക്കാമെന്നും ഉത്തരവിലുണ്ട്.

Related Tags :
Similar Posts