യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിന് നടപടികൾ സ്വീകരിക്കണം: ഇ. ടി. മുഹമ്മദ് ബഷീർ എം.പി
|യുക്രൈനിൽ കുടുങ്ങിയിട്ടുള്ള ഇന്ത്യക്കാരിൽ ഭൂരിപക്ഷവും മലയാളികളായ വിദ്യാർത്ഥികളാണ്. ഇന്ത്യൻ വിദ്യാർഥികളോട് അടിയന്തരമായി മടങ്ങാൻ എംബസി വീണ്ടും ആവശ്യപ്പെട്ടെങ്കിലും ആവശ്യത്തിന് വിമാനങ്ങളില്ലാത്തത് കുടുങ്ങിയ ആളുകളെ നാട്ടിലെത്തിക്കുന്നതിന് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
യുദ്ധ ഭീതി നിലനിൽക്കുന്ന യുക്രൈനിൽ കുടുങ്ങിപ്പോയ മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവരാൻ അടിയന്തര നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് മുസ്‌ലിം ലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ. ടി. മുഹമ്മദ് ബഷീർ എംപി കേന്ദ്ര വിദേശകാര്യമന്ത്രി ഡോ. എസ് ജയശങ്കറിനും കേന്ദ്ര വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്കും കത്ത് നൽകി. യുക്രൈനിൽ കുടുങ്ങിയിട്ടുള്ള ഇന്ത്യക്കാരിൽ ഭൂരിപക്ഷവും മലയാളികളായ വിദ്യാർത്ഥികളാണ്. ഇന്ത്യൻ വിദ്യാർഥികളോട് അടിയന്തരമായി മടങ്ങാൻ എംബസി വീണ്ടും ആവശ്യപ്പെട്ടെങ്കിലും ആവശ്യത്തിന് വിമാനങ്ങളില്ലാത്തത് കുടുങ്ങിയ ആളുകളെ നാട്ടിലെത്തിക്കുന്നതിന് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഇരു രാജ്യങ്ങൾക്കും ഇടയിൽ കൂടുതൽ വിമാനസർവീസുകൾ ആരംഭിക്കണമെന്നും എംപി ആവശ്യപ്പെട്ടു. യുക്രൈനിൽ മെഡിക്കൽ വിദ്യാഭ്യാസത്തിനും മറ്റുമായി എത്തിയിട്ടുള്ള വിദ്യാർഥികളുടെ ആശങ്ക പരിഹരിക്കാൻ നടപടി ഉണ്ടാകണമെന്നും എംപി ആവശ്യപെട്ടു.