Kerala
![stones hurled at vande bharat stones hurled at vande bharat](https://www.mediaoneonline.com/h-upload/2023/08/21/1384994-vande-bharat.webp)
Kerala
വന്ദേഭാരതിനും രാജധാനി എക്സ്പ്രസിനും നേരെ കല്ലേറ്
![](/images/authorplaceholder.jpg?type=1&v=2)
21 Aug 2023 3:22 PM GMT
താനൂരിനും പരപ്പനങ്ങാടിക്കും ഇടയിൽവെച്ചാണ് വന്ദേഭാരതിന് നേരെ കല്ലേറുണ്ടായത്.
കോഴിക്കോട്: വന്ദേഭാരത് ട്രെയിനിനും രാജധാനി എക്സ്പ്രസിനും നേരെ കല്ലേറ്. താനൂരിനും പരപ്പനങ്ങാടിക്കും ഇടയിൽവെച്ചാണ് വന്ദേഭാരതിന് നേരെ കല്ലേറുണ്ടായത്. കാഞ്ഞങ്ങാട് വെച്ചാണ് രാജധാനി എക്സ്പ്രസിന് നേരെ കല്ലേറുണ്ടായത്.
വൈകുന്നേരം 3.40ഓടെയായിരുന്നു തിരുവനന്തപുരത്തേക്ക് പോകുന്ന രാജധാനി എക്സ്പ്രസിന് നേരെ കല്ലേറുണ്ടായത്. കല്ലേറിൽ കോച്ചിന്റെ ഗ്ലാസ് പൊട്ടി. ആർക്കും പരിക്കില്ല. കാങ്ങാട് റെയിൽവേ സ്റ്റേഷനും കുശാൽ നഗർ റെയിൽവേ ഗേറ്റിനും ഇടയിൽവെച്ചാണ് രാജധാനിക്ക് നേരെ കല്ലേറുണ്ടായത്.