Kerala
കണ്ണൂരില്‍ മദ്രസാ വിദ്യാര്‍ഥികളെ തെരുവുനായ കടിച്ചു
Kerala

കണ്ണൂരില്‍ മദ്രസാ വിദ്യാര്‍ഥികളെ തെരുവുനായ കടിച്ചു

Web Desk
|
15 Sep 2022 4:36 PM GMT

ഇന്ന് തിരുവനന്തപുരത്തും തൃശൂരിലും രണ്ട് പേർക്ക് തെരുവുനായയുടെ കടിയേറ്റിരുന്നു.

കണ്ണൂര്‍: സംസ്ഥാനത്ത് വീണ്ടും തെരുവുനായ ആക്രമണം. കണ്ണൂർ ചൊക്ലിയില്‍ മദ്രസാ വിദ്യാര്‍ഥികളെ തെരുവുനായ കടിച്ചു. സെയ്ഹാന്‍ (10), മുഹമ്മദ് ബസര്‍ (8) എന്നിവര്‍ക്കാണ് കടിയേറ്റത്.

ഇന്ന് തിരുവനന്തപുരത്തും തൃശൂരിലും രണ്ട് പേർക്ക് തെരുവുനായയുടെ കടിയേറ്റിരുന്നു. തിരുവനന്തപുരം കല്ലറ കുറ്റിമൂടിൽ കോളജ് വിദ്യാർഥിയെയാണ് തെരുവ് നായ ആക്രമിച്ചത്. കുറ്റിമൂട് സ്വദേശി അഭയയ്ക്കാണ് കടിയേറ്റത്. അഭയയുടെ കൈയിലാണ് നായയുടെ കടിയേറ്റത്.

തൃശൂരിൽ ഫുട്‌ബോൾ കളിക്കുന്നതിനിടെ യുവാവിനാണ് തെരുവു നായയുടെ കടിയേറ്റത്. വെങ്ങിണിശേരി സ്വദേശി ജിനുവിനെയാണ് തെരുവു നായ കടിച്ചത്. വലിയാലുക്കൽ മൈതാനത്ത് ഫുട്‌ബോൾ കളിക്കുന്നതിനിടയിയിരുന്നു സംഭവം. ബോൾ എടുക്കാൻ പോയപ്പോഴാണ് സമീപത്ത് ഉണ്ടായിരുന്ന തെരുവുനായ ജിനുവിന്‍റെ കാലില്‍ കടിച്ചത്.



Similar Posts