Kerala
അട്ടപ്പാടിയിൽ കുട്ടിയെ കടിച്ച തെരുവുനായക്ക് പേവിഷബാധ സ്ഥിരീകരിച്ചു
Kerala

അട്ടപ്പാടിയിൽ കുട്ടിയെ കടിച്ച തെരുവുനായക്ക് പേവിഷബാധ സ്ഥിരീകരിച്ചു

Web Desk
|
12 Sep 2022 2:02 PM GMT

കുട്ടിയെ കടിച്ച നായ ഇന്നലെ ചത്തിരുന്നു. ഈ നായയുടെ സാമ്പിളാണ് പരിശോധിച്ചത്.

പാലക്കാട്: അട്ടപ്പാടിയിൽ തിരുവോണനാളിൽ മൂന്ന് വയസുകാരനെ കടിച്ച തെരുവുനായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. കുട്ടിയെ കടിച്ച നായ ഇന്നലെ ചത്തിരുന്നു. ഈ നായയുടെ സാമ്പിളാണ് പരിശോധിച്ചത്.

മൃഗസംരക്ഷണവകുപ്പിന്റെ പാലക്കാട്ടെ ആർ‍.ഡി.ഡി.എൽ ലാബിൽ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണം. ഷോളയൂരിലെ സ്വർണപിരിവ് ഊരിലെ ആകാശിനായിരുന്നു നായയുടെ കടിയേറ്റത്.

കുട്ടിയുടെ മുഖം നായ കടിച്ചുപറിച്ചിരുന്നു. വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുഞ്ഞിനെയാണ് നായ ആക്രമിച്ചത്.

ഗുരുതരമായി പരിക്കേറ്റ കുഞ്ഞ് കോട്ടത്തറ സ്പെഷ്യാലിറ്റി ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടിക്ക് പേവിഷബാധാ വാക്‌സിന്‍ നല്‍കിയിട്ടുണ്ട്. മേഖലയില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Similar Posts