Kerala
തട്ടു തകര്‍ന്ന് തട്ടുകടക്കാര്‍: വരുമാനത്തിന്‍റെ ഭൂരിഭാഗവും നഷ്ടപ്പെട്ടു
Kerala

"തട്ടു തകര്‍ന്ന് തട്ടുകടക്കാര്‍": വരുമാനത്തിന്‍റെ ഭൂരിഭാഗവും നഷ്ടപ്പെട്ടു

Web Desk
|
19 July 2021 1:28 AM GMT

കടകളുടെ പ്രവൃത്തിസമയം കുറച്ചതിലൂടെ വരുമാനത്തിന്‍റെ ഭൂരിഭാഗവും നഷ്ടപ്പെട്ടവരാണ് സംസ്ഥാനത്തെ തട്ടുകടക്കാര്‍.

കടകളുടെ പ്രവൃത്തിസമയം കുറച്ചതിലൂടെ വരുമാനത്തിന്‍റെ ഭൂരിഭാഗവും നഷ്ടപ്പെട്ടവരാണ് സംസ്ഥാനത്തെ തട്ടുകടക്കാര്‍. വായ്പാ തിരിച്ചടവ് മുടങ്ങിയതോടെ ബാങ്കുകള്‍ അന്ത്യശാസനവുമായി എത്തിയെന്ന് തട്ടുകടക്കാര്‍ പറയുന്നു. പലരും ജോലി ഉപേക്ഷിച്ച് മറ്റു വഴികള്‍ തേടി പോവുകയാണ്.

തിരുവനന്തപുരം ജനറല്‍ ആശുപത്രിക്ക് സമീപത്തായി 42 വര്‍ഷം മുമ്പാണ് അപ്പു-അമ്മു ദമ്പതികള്‍ തട്ടുകട തുടങ്ങുന്നത്. തുണയാകേണ്ടിയിരുന്ന മകന്‍ മരിച്ചു. ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ വാര്‍ധക്യത്തിലും അധ്വാനിക്കുകയാണ്. പക്ഷേ മുമ്പൊന്നും ഇല്ലാത്ത പ്രതിസന്ധി ഈ വൃദ്ധ ദമ്പതികളുടെ ജീവിതം ദുസ്സഹമാക്കി.

രാത്രിയില്‍ മാത്രം തുറന്നു പ്രവര്‍ത്തിച്ചിരുന്ന പല തട്ടുകടളും പൂട്ടി. തട്ടു തകര്‍ന്ന തട്ടുകടക്കാര്‍ ഇനി പ്രവൃത്തി സമയം കൂട്ടാതെ പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്ന് ആവര്‍ത്തിച്ചു പറയുകയാണ് സര്‍ക്കാരിനോട്.

Related Tags :
Similar Posts