Kerala
സമരം പിന്‍വലിച്ചു; പിജി ഡോക്ടര്‍മാര്‍ ഇന്ന് രാവിലെ മുതല്‍ ഡ്യൂട്ടിയില്‍ പ്രവേശിക്കും
Kerala

സമരം പിന്‍വലിച്ചു; പിജി ഡോക്ടര്‍മാര്‍ ഇന്ന് രാവിലെ മുതല്‍ ഡ്യൂട്ടിയില്‍ പ്രവേശിക്കും

Web Desk
|
17 Dec 2021 12:51 AM GMT

മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ലഭിച്ച ഉറപ്പിന്‍റെ അടിസ്ഥാനത്തിലാണ് സമരം പിന്‍വലിച്ചത്

സംസ്ഥാനത്തെ പിജി ഡോക്ടര്‍മാര്‍ നടത്തിവന്ന സമരം പൂര്‍ണമായും പിന്‍വലിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ലഭിച്ച ഉറപ്പിന്‍റെ അടിസ്ഥാനത്തിലാണ് സമരം പിന്‍വലിച്ചത്. ഇന്ന് രാവിലെ മുതല്‍ പിജി ഡോക്ടര്‍മാര്‍ ഡ്യൂട്ടിയില്‍ പ്രവേശിക്കും.

രണ്ടാഴ്ചയായി തുടരുന്ന സമരം പിന്‍വലിക്കാന്‍ ഇന്നലെ അര്‍ധരാത്രിയോടെയാണ് പിജി ഡോക്ടര്‍മാര്‍ തീരുമാനിച്ചത്. 4 ശതമാനം സ്റ്റൈഫന്‍റ് വര്‍ധനവ്, അലവന്‍സുകള്‍ എന്നിവ വേഗത്തില്‍ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ഉറപ്പ് ലഭിച്ചു. ജോലിഭാരം കുറക്കുന്നതിന് വേണ്ടിയുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അറിയിച്ചു. ആവശ്യങ്ങള്‍ എന്തൊക്കെയാണെന്ന് കാട്ടി വിശദമായ റിപ്പോര്‍ട്ട നല്‍കാനും പിജി ഡോക്ടര്‍മാരോട് മുഖ്യമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടു.

ഇന്ന് രാവിലെ 8 മണി മുതല്‍ ഒ പി അടക്കമുള്ള എല്ലാ ഡ്യൂട്ടികളും പുനരാരംഭിക്കും. ആരോഗ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചക്ക് പിന്നാലെ അത്യാഹിത വിഭാഗം ബഹിഷ്കരിച്ചുള്ള സമരത്തില്‍ നിന്ന് നേരത്തേ പിജി ഡോക്ടര്‍മാര്‍ പിന്‍മാറിയിരുന്നു. സമരം പിന്‍വലിക്കുന്നതോടെ മെഡിക്കല്‍ കോളജുകളുടെ പ്രവര്‍ത്തനം സാധാരണ നിലയിലേക്കെത്തും.



Similar Posts