Kerala
പണിമുടക്ക് തൊഴിലാളികളുടെ അവസാന സമരമാർഗം ആകണം- മന്ത്രി പി. രാജീവ്
Kerala

പണിമുടക്ക് തൊഴിലാളികളുടെ അവസാന സമരമാർഗം ആകണം- മന്ത്രി പി. രാജീവ്

Web Desk
|
7 Jan 2023 2:34 AM GMT

'സർക്കാർ തരുന്ന പണം ചെലവാക്കി മുന്നോട്ടുപോകാതെ പൊതുമേഖലാ സ്ഥാപനങ്ങൾ പ്രൊഫഷനലായി പ്രവർത്തിച്ച് ലാഭകരമാകണം.'

കൊല്ലം: പണിമുടക്ക് തൊഴിലാളികളുടെ അവസാന സമരമാർഗം ആകണമെന്ന് വ്യവസായ മന്ത്രി പി. രാജീവ്. സർക്കാർ തരുന്ന പണം ചെലവാക്കി മുന്നോട്ട് പോവുക മാത്രമല്ല പൊതുമേഖല സ്ഥാപനങ്ങൾ ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കൊല്ലം ചവറയിലെ കെ.എം.എം.എൽ കമ്പനിയിൽ വിവിധ പദ്ധതികളുടെ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു മന്ത്രി.

സർക്കാർ തരുന്ന പണം ചെലവാക്കി മുന്നോട്ടുപോകാതെ പൊതുമേഖലാ സ്ഥാപനങ്ങൾ പ്രൊഫഷനലായി പ്രവർത്തിച്ച് ലാഭകരമാകണമെന്നാണ് വ്യവസായമന്ത്രി തൊഴിലാളികളോട് പറഞ്ഞത്. കെ.എം.എം.എല്ലിൽ ഒരു ദിവസം പണിമുടക്കിയാൽ കോടികളുടെ നഷ്ടമാണെന്നും മന്ത്രി ഓർമിപ്പിച്ചു.

കെ.എം.എം.എല്ലിൽ എംപ്ലോയീസ് കോപറേറ്റീവ് സൊസൈറ്റി, എംപ്ലോയീസ് റിക്രിയേഷൻ ക്ലബ്, ടെക്നിക്കൽ സർവീസ് എന്നീ കെട്ടിടങ്ങളുടെയും മിനറൽ സെപ്പറേഷൻ യൂനിറ്റ് നടപ്പാലത്തിന്റെയും ശിലാസ്ഥാപനം മന്ത്രി നിർവഹിച്ചു. 114 കോടി രൂപ ലാഭത്തിൽ മികച്ച നിലയിലാണ് കമ്പനി പ്രവർത്തിക്കുന്നതെന്നാണ് റിപ്പോർട്ട്.

Summary: The strike should be the last resort of the workers, says Industries Minister P Rajeev

Similar Posts