Kerala
ഓർഡിനസ്  ഉടൻ വേണം; ഉന്നയിച്ച ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ സമരം തുടരും; ഐ.എം.എ
Kerala

'ഓർഡിനസ് ഉടൻ വേണം'; ഉന്നയിച്ച ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ സമരം തുടരും; ഐ.എം.എ

Web Desk
|
11 May 2023 6:39 AM GMT

ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചു

തിരുവനന്തപുരം: ഉന്നയിച്ച ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ ഡോക്ടർമാരുടെ സമരം തുടരുമെന്ന് ഐ.എം.എ. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഡോക്ടർമാരുടെ സംഘടനാ പ്രതിനിധികൾ. ഓർഡിനൻസ് ഉടൻ വേണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ഓർഡിനൻസിന് വന്ദനയുടെ പേരിടണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഓർഡിനൻസ് എന്നിറക്കുമെന്ന കാര്യത്തിൽ തീരുമാനം അറിയിക്കണം.

വന്ദനയുടെ മരണത്തിൽ പ്രത്യേക അന്വേഷണസംഘം വേണമെന്ന് ആവശ്യപ്പെട്ടു.ആരും ജോലി ചെയ്യാനുള്ള മാനസികാവസ്ഥയിൽ അല്ല. വൈകീട്ട് ആക്ഷൻ കമ്മിറ്റി യോഗം ചേരുമെന്നും തുടർനടപടികൾ പിന്നീട് തീരുമാനിക്കുമെന്നും ഐ.എം.എ പ്രതിനിധികൾ പറഞ്ഞു.

അതേസമയം, ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചു .നിയമ നിർമ്മാണം അടക്കമുള്ള വിഷയങ്ങൾ യോഗത്തിൽ ചർച്ച ചെയ്യും. ഇന്ന് ഉച്ചക്ക് 3.30ന് മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാളിലാണ് യോഗം ചേരുക.

ആരോഗ്യ വകുപ്പ് മന്ത്രി ,ചീഫ് സെക്രട്ടറി ,ആഭ്യന്തരസെക്രട്ടറി , ആരോഗ്യ വകുപ്പ് സെക്രട്ടറി ,നിയമ സെക്രട്ടറി , മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ , സംസ്ഥാന പോലീസ് മേധാവി , എ ഡി ജി പിമാർ ,ബന്ധപ്പെട്ട മറ്റ് വകുപ്പ് തലവന്മാർ എന്നിവർ യോഗത്തിൽ പങ്കെടുക്കും. കൊട്ടാരക്കരയിൽ ഡോ. വന്ദന ദാസ് കൊല്ലപ്പെട്ട സാഹചര്യത്തിലാണ് ഉന്നതതല യോഗം ചേരുന്നത്.

Similar Posts