Kerala
സംസ്ഥാന സെക്രട്ടറിയുടെ നാവ് പണയം വെക്കരുത്; സി.പി.ഐ കൊല്ലം ജില്ലാ സമ്മേളനത്തിൽ കാനത്തിനെതിരെയും രൂക്ഷ വിമർശനം
Kerala

'സംസ്ഥാന സെക്രട്ടറിയുടെ നാവ് പണയം വെക്കരുത്; സി.പി.ഐ കൊല്ലം ജില്ലാ സമ്മേളനത്തിൽ കാനത്തിനെതിരെയും രൂക്ഷ വിമർശനം

Web Desk
|
19 Aug 2022 1:06 AM GMT

ഇടത് ഭരണം ഉണ്ടാകുമ്പോൾ കുറച്ച് വർഷത്തേക്ക് മുഖ്യമന്ത്രി പദത്തിന് അവകാശവാദം ഉന്നയിക്കണമെന്നും പ്രതിനിധികൾ ആവശ്യമുയർത്തി

കൊല്ലം:സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെയും കൊല്ലം ജില്ലാ സമ്മേളനത്തിൽ രൂക്ഷവിമർശനം. മുഖ്യമന്ത്രിക്കും സിപിഎമ്മിനും പിന്നാലെയാണ് കാനംത്തിനെരെയും രൂക്ഷ വിമർശനമുയർന്നത്. സംസ്ഥാന സെക്രട്ടറി നാവ് പണയം വെച്ചിരിക്കുകയാണെന്നും പല പ്രധാന വിഷയങ്ങളിലും സെക്രട്ടറി മൗനം പാലിക്കുന്നെന്നും യോഗത്തിൽ നിന്ന് വിമർശനം ഉയർന്നത്. കുന്നിക്കോട് മണ്ഡലം കമ്മിറ്റിയിൽ നിന്നാണ് കാനത്തിനെതിരെ വിമർശനം ഉന്നയിച്ചത്.

ഇതിന് പുറമെ സിപിഎം സിപിഐയുടെ മുഖ്യ വകുപ്പുകൾ പിടിച്ചെടുത്തു.മുഖ്യമന്ത്രി സിപിഐ മന്ത്രിമാരെ അവഗണിക്കുകയാണ്. ഇടത് ഭരണമുണ്ടാകുമ്പോൾ മുഖ്യമന്ത്രി സ്ഥാനത്തിന് അവകാശവാദം ഉന്നയിക്കണമെന്നും പ്രതിനിധി സമ്മേളനത്തിൽ ആവശ്യമുയർന്നു.

മുഖ്യമന്ത്രിയുടെ പൊലീസ് സുരക്ഷയെ വിമർശിച്ച അംഗങ്ങൾ സി പി ഐ മന്ത്രിമാരോടുള്ള മുഖ്യമന്ത്രിയുടെ സമീപനത്തിനെതിരെ ആഞ്ഞടിച്ചു.'സി പി ഐ മന്ത്രിമാരെ മുഖ്യമന്ത്രി അവഗണിക്കുന്നു. ഉദ്യോഗസ്ഥ നിയമനത്തിലടക്കം മുഖമന്ത്രി ചോദ്യങ്ങൾക്ക് മറുപടി നൽകുന്നില്ല'.ആദ്യമായി മന്ത്രിയായതിന്റെ പരിചയക്കുറവ് മന്ത്രിമാർക്ക് ഉണ്ടെന്ന മുഖ്യമന്ത്രിയുടെ വാദം അംഗീകരിക്കാനാകില്ലെന്നും അംഗങ്ങൾ പറഞ്ഞു.

സിപിഎമ്മിനെതിരെയും രൂക്ഷ വിമർശനമാണുണ്ടായത്. 'സിപിഐ മന്ത്രിമാർ കൈകാര്യം ചെയ്ത വകുപ്പുകൾ സി.പി.എം പിടിച്ചെടുത്ത് ചെറിയകക്ഷികൾക്ക് നൽകി. ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ സ്വീകരിച്ച നിലപാടിൽ തെറ്റ് പറ്റി.ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തോൽവിക്ക് ശേഷമാണ് സിപിഎമ്മിന് ഇത് ബോധ്യമായത്. ഇടത് ഭരണം ഉണ്ടാകുമ്പോൾ കുറച്ച് വർഷത്തേക്ക് മുഖ്യമന്ത്രി പദത്തിന് അവകാശവാദം ഉന്നയിക്കണമെന്നും പ്രതിനിധികൾ ആവശ്യമുയർത്തി. ശനിയാഴ്ച ജില്ലാ സമ്മേളനം അവസാനിക്കുക

Similar Posts