Kerala
സ്‌കൂളിൽ മരം വീണ് വിദ്യാർത്ഥിനിയുടെ മരണം; അധികൃതരുടെ അനാസ്ഥയെന്ന് എ കെ എം അഷ്റഫ് എം.എൽ എ
Kerala

സ്‌കൂളിൽ മരം വീണ് വിദ്യാർത്ഥിനിയുടെ മരണം; അധികൃതരുടെ അനാസ്ഥയെന്ന് എ കെ എം അഷ്റഫ് എം.എൽ എ

Web Desk
|
4 July 2023 7:53 AM GMT

ഇന്നലെ വൈകിട്ടാണ് സ്കൂൾ കോമ്പൗണ്ടിൽ മരം വീണ് മിൻഹ മരിച്ചത്. സ്കൂൾ തുറക്കുന്നതിന് മുൻപ് അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിച്ചു മാറ്റണമെന്ന് നിർദേശം നൽകിയിട്ടും അത് നടപ്പിലായില്ലെന്ന് എ കെ എം അഷ്റഫ് എം.എൽ എ കുറ്റപ്പെടുത്തി.

കാസർകോട്: കാസർകോട് സ്കൂൾ കോമ്പൗണ്ടിൽ മരം വീണ് മരിച്ച അംഗടിമൊഗർ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ ആറാം ക്ലാസ് വിദ്യാർത്ഥി ആയിഷത്ത് മിൻഹയുടെ മൃതദേഹം ഖബറടക്കി. അപകടത്തിന് പിന്നിൽ അധികൃതരുടെ അനാസ്ഥയുണ്ടെന്ന് എ കെ എം അഷ്റഫ് എം.എൽ എ ആരോപിച്ചു. സ്കൂളിൽ അപകടകരമായ മരങ്ങൾ മുറിച്ചു മാറ്റിയിരുന്നതായി വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.

കാസർകോട് അംഗടിമുഗർ സ്വദേശികളായ യൂസഫ്-ഫാത്തിമത്ത് സൈനബ ദമ്പതികളുടെ മകളായ ആയിഷത്ത് മിൻഹയുടെ മൃതദേഹം ഖബറടക്കി. ഇന്നലെ വൈകിട്ടാണ് സ്കൂൾ കോമ്പൗണ്ടിൽ മരം വീണ് മിൻഹ മരിച്ചത്. സ്കൂൾ തുറക്കുന്നതിന് മുൻപ് അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിച്ചു മാറ്റണമെന്ന് നിർദേശം നൽകിയിട്ടും അത് നടപ്പിലായില്ലെന്ന് എ കെ എം അഷ്റഫ് എം.എൽ എ കുറ്റപ്പെടുത്തി.

സ്കൂളിൽ അപകടകരമായ മരങ്ങൾ മുറിച്ചു മാറ്റിയിരുന്നതായി വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. ഇന്നലെ കടപുഴകിയ മരം അപകട അവസ്ഥയിലുള്ള മരങ്ങളുടെ കൂട്ടത്തിൽ ഇല്ലായിരുന്നതായും മന്ത്രി പറഞ്ഞു.

ജില്ലയിലെ സ്കൂൾ കോമ്പൗണ്ടിനകത്തുള്ള അപകടകരമായ അവസ്ഥയിലുള്ള മരങ്ങളുടെ വിവരങ്ങൾ അടിയന്തരമായി തയ്യാറാക്കാൻ സ്ക്കൂൾ അധികൃതർക്ക് ജില്ലാ കളക്ടർ നിർദ്ദേശം നൽകി. ഇതിൻ്റെ ഭാഗമായി അംഗടിമുഗർ സ്കൂളിൽ വിദ്യാഭ്യാസ വകുപ്പിൻ്റെ നേതൃത്വത്തിൽ യോഗം ചേർന്നു.

Similar Posts