Kerala
Student dies of H1N1 in malappuram
Kerala

മലപ്പുറത്ത് പനി ബാധിച്ച് മരിച്ച വിദ്യാർഥിക്ക് എച്ച്1 എൻ1 സ്ഥിരീകരിച്ചു

Web Desk
|
22 Jun 2023 12:42 PM GMT

ഈ മാസം 19നാണ്‌ 13കാരനായ ഗോകുൽദാസിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്

മലപ്പുറം: മലപ്പുറം കുറ്റിപ്പുറത്ത് 13കാരനായ വിദ്യാർഥി മരിച്ചത് എച്ച് 1 എൻ 1 മൂലമാണെന്ന് സ്ഥിരീകരിച്ചു. കുറ്റിപ്പുറം സ്വദേശിയായ ഗോകുൽ ദാസിന്റെ മരണകാരണമാണ് എച്ച്1എൻ1 എന്ന് കണ്ടെത്തിയിരിക്കുന്നത്.

ഈ മാസം 19നാണ് കടുത്ത പനിയെ തുടർന്ന് ഗോകുലിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. തുടർന്ന് 24മണിക്കൂറിനുള്ളിൽ കുട്ടി മരിച്ചു. ജില്ലയിൽ എലിപ്പനിയും ഡെങ്കിപ്പനിയും വ്യാപകമായതിനാൽ ഇതിലേതെങ്കിലും ഒന്നായിരിക്കാം എന്നാണ് ആരോഗ്യവിദഗ്ധർ കരുതിയിരുന്നത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് എത്തിയതോടെ മരണകാരണം എച്ച്1എൻ1 എന്ന് വ്യക്തമാകുകയായിരുന്നു. മലപ്പുറം ജില്ലയിൽ റിപ്പോർട്ട് ചെയ്യുന്ന ആദ്യത്തെ എച്ച്1എൻ1 മരണമാണിത്.


Similar Posts