സ്റ്റുഡന്റ് പൊലീസ് കേഡറ്റ് യൂണിഫോം: സർക്കാർ നിലപാടിനെതിരെ പ്രതിഷേധം ശക്തം
|സർക്കാർ തീരുമാനം മതനിരപേക്ഷ നിലപാടല്ലെന്ന വിമർശവുമായി വനിതാ സംഘടനകളും നേതാക്കളും രംഗത്തെത്തി
സ്റ്റുഡന്റ് പൊലീസ് കേഡറ്റ് യൂണിഫോമിൽ ഹിജാബ് അനുവദിക്കില്ലെന്ന സർക്കാർ നിലപാടിനെതിരെ പ്രതിഷേധം ശക്തം. സർക്കാർ തീരുമാനം മതനിരപേക്ഷ നിലപാടല്ലെന്ന വിമർശവുമായി വനിതാ സംഘടനകളും നേതാക്കളും രംഗത്തെത്തി. ആവശ്യം നിരസിക്കപ്പെട്ട കുറ്റ്യാടിയിലെ വിദ്യാർഥിനി സർക്കാർ് തീരുമാനത്തിനെതിരെ അടുത്ത ആഴ്ച ഹൈകോടതിയെ സമീപിക്കും.
ഹിജാബും ഫുള്‍സ്ലീവും യൂനിഫോമിന്റെ ഭാഗമായി ധരിക്കാൻ അനുമതി തേടിയാണ് കുറ്റ്യാടി ഗവ. ഹയർ സെക്കന്ററി സ്കൂളിലെ രിസ നഹാന് സർക്കാരിനെ സമീപിച്ചത്. ഈ ആവശ്യം തള്ളിയ സർക്കാർ തീരുമാനത്തിനെതിരെ വിലയ വിമർശമാണ് ഉയരുന്നത്. എല്ലാ വിശ്വാസങ്ങളെ ഉള്കൊള്ളുകയാണ് മതേതരത്വമെന്ന സങ്കല്പത്തിന് സർക്കാർ മുറിവേൽപ്പിച്ചതെന്ന് പെരിന്തൽമണ്ണ എം.എൽ.എ നജീബ് കാന്തപുരവും കുറ്റപ്പെടുത്തി.
തലയും കൈയ്യും മറച്ചുള്ള യൂനിഫോം അനുവദിക്കില്ലെന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് ഫാത്തിമ തഹ് ലിയ പറഞ്ഞു. എസ് പി സി യില്‍ ഹിജാബ് അനുവദിക്കില്ലെന്ന പിടിവാശി സർക്കാർ ഒഴിവാക്കണമെന്ന് ജി.ഐ.ഒ ആവശ്യപ്പെട്ടു.
ഭരണഘടനാവകാശത്തെ വെല്ലുവിളിക്കുന്നതാണ് സർക്കാർ നടപടിയെന്ന് എസ് ഐ ഒ കുറ്റപ്പെടുത്തി. സർക്കാർ തീരുമാനത്തിനെതിരെ അടുത്ത ആഴ്ച തന്നെ ഹൈകോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ് കുറ്റ്യാടിയിലെ രിസ നഹാനയുടെ കുടുംബം. സിഖ് വിഭാഗത്തിന് പട്ടാളത്തിലും മറ്റു സേനിയലും മതപരമായ ചിഹ്നങ്ങള്‍ അനുവദിച്ചതുള്‍പ്പെടെ ഉയർത്തി നിയപോരാട്ടത്തിനാണ് ശ്രമം.
News Summary : Student Police Cadet Uniform: Protests are strong against the government's stance