Kerala
വിദ്യാർഥിക്ക് പാമ്പുകടിയേറ്റ സംഭവം : സമഗ്രമായ അന്വേഷണത്തിന് മന്ത്രിയുടെ നിർദേശം
Kerala

വിദ്യാർഥിക്ക് പാമ്പുകടിയേറ്റ സംഭവം : സമഗ്രമായ അന്വേഷണത്തിന് മന്ത്രിയുടെ നിർദേശം

Web Desk
|
3 Jun 2022 1:49 PM GMT

പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.ജീവൻ ബാബുവിന് മന്ത്രി അന്വേഷണത്തിന് നിർദേശം നൽകി

തൃശൂർ: വടക്കാഞ്ചേരി ഗവ. ബോയ്‌സ് എൽ.പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർഥി ആദേശ് അനിൽകുമാറിന് സ്‌കൂൾ കോമ്പൗണ്ടിൽ വെച്ച് പാമ്പ് കടിയേറ്റ സംഭവത്തിൽ സമഗ്രമായ അന്വേഷണത്തിന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി നിർദേശം നൽകി. പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.ജീവൻ ബാബുവിന് മന്ത്രി അന്വേഷണത്തിന് നിർദേശം നൽകി.

ഡി.ഇ.ഒ, ഹെഡ്മാസ്റ്റർ തുടങ്ങിയവർ സ്‌കൂൾ തുറക്കുന്നതിന് മുമ്പ് പാലിക്കേണ്ട നടപടികൾ പാലിച്ചോ എന്ന കാര്യം അന്വേഷിക്കും. സ്‌കൂൾ തുറക്കുന്നതിനു മുന്നോടിയായി സ്‌കൂൾ പരിസരത്ത് ഇഴജന്തുക്കളുടെ സാന്നിധ്യം ഇല്ല എന്ന് ഉറപ്പു വരുത്തണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് എല്ലാ സ്‌കൂൾ അധികൃതർക്കും നിർദ്ദേശം നൽകിയിരുന്നു.

ഇതടക്കമുള്ള നിർദ്ദേശങ്ങൾ പാലിച്ചോ എന്ന് പരിശോധിക്കും. സ്‌കൂൾ ശുചിത്വവുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിൽ കുറവുകൾ ഉണ്ടെങ്കിൽ അടിയന്തിരമായി പരിഹരിക്കാൻ എല്ലാ വിദ്യാഭ്യാസ ഓഫീസർമാർക്കും കർശനനിർദേശം നൽകി.

Related Tags :
Similar Posts