Kerala
തിരുവനന്തപുരം ഗവ. ഹോമിയോ മെഡിക്കൽ കോളേജ്  സി എഫ് എൽ ടി സി ആക്കുന്നതിനെതിരെ വിദ്യാര്‍ഥികള്‍;  ഒ പി ബഹിഷ്കരിച്ചു
Kerala

തിരുവനന്തപുരം ഗവ. ഹോമിയോ മെഡിക്കൽ കോളേജ് സി എഫ് എൽ ടി സി ആക്കുന്നതിനെതിരെ വിദ്യാര്‍ഥികള്‍; ഒ പി ബഹിഷ്കരിച്ചു

Web Desk
|
15 Jan 2022 4:12 AM GMT

ക്ലാസുകള്‍ മുടങ്ങുന്നതിനാല്‍ സിഎഫ്എൽടിസി മറ്റൊരിടത്തേക്ക് മാറ്റണമെന്നാണ് വിദ്യാര്‍ഥികളുടെ ആവശ്യം

തിരുവനന്തപുരം ഗവണ്‍മെന്റ് ഹോമിയോ മെഡിക്കൽ കോളേജ് സിഎഫ്എൽടിസി ആക്കുന്നതിനെതിരെ വിദ്യാര്‍ഥികള്‍. പ്രതിഷേധ സൂചകമായി വിദ്യാര്‍ഥികള്‍ ഒ പി ബഹിഷ്കരിച്ചു.ക്ലാസുകള്‍ മുടങ്ങുന്നതിനാല്‍ സിഎഫ്എൽടിസി മറ്റൊരിടത്തേക്ക് മാറ്റണമെന്നാണ് വിദ്യാര്‍ഥികളുടെ ആവശ്യം.

ക്ലാസ്സ്‌റൂം,വിവിധ ഡിപ്പാർട്മെന്റുകള്‍, ക്യാൻസർ കെയർ യൂണിറ്റ് ഓപി,ഐപി എന്നിവ സ്‌ഥിതി ചെയുന്ന ബിൽഡിംഗ്‌ 2020ല്‍ സിഎഫ്എൽടിസി ആയി ഏറ്റെടുത്തിരുന്നു. ഇതോടെ വിദ്യാർത്ഥികളുടെ ക്ലിനിക്കൽ പഠനം ബുദ്ധിമുട്ടിലായി. ഒന്നര വർഷത്തിന് ശേഷം ആണ് കോളേജ് തിരികെ ലഭിച്ചത്. പഠനം സാധാരണ നിലയില്‍ ആയപ്പോഴേക്കും വീണ്ടും കോളേജ് സിഎഫ്എൽടിസി ആക്കാൻ ഉള്ള നീക്കങ്ങൾ ആരംഭിച്ചെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്.

കേരളത്തിൽ ആകെ രണ്ട് ഗവണ്മെന്റ് ഹോമിയോ കോളേജ് ആണ് നിലവിൽ ഉള്ളത്. അതിൽ ഒന്ന് തിരുവനന്തപുരം ഗവണ്മെന്റ് ഹോമിയോ മെഡിക്കൽ കോളേജ് ആണ്.

ദിവസേന ആയിരത്തിലധികം രോഗികൾ ഒ. പി വിഭാഗത്തിലും, 250ലധികം കിടപ്പ് രോഗികളും, കൂടാതെ ക്യാൻസർ കെയർ യൂണിറ്റുമായി പ്രവർത്തിക്കുന്ന സ്‌ഥാപനമാണിത്. ആവശ്യം അംഗീകരിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകാനാണ് വിദ്യാര്‍ഥികളുടെ തീരുമാനം.

Similar Posts