Kerala
Kerala
പേരാമ്പ്ര ഹയർ സെക്കന്ററി സ്കൂളിൽ വിദ്യാർത്ഥികൾക്ക് തെരുവ് നായയുടെ കടിയേറ്റു
|6 Jan 2022 9:18 AM GMT
ഏറെ നാളായി സ്കൂൾ പരിസരത്ത് തെരുവ് നായ ശല്യം രൂക്ഷമാണെന്ന് അധ്യാപകരും വിദ്യാർത്ഥികളും പറയുന്നു.
കോഴിക്കോട് പേരാമ്പ്ര ഹയർ സെക്കന്ററി സ്കൂളിൽ വിദ്യാർത്ഥികൾക്ക് തെരുവ് നായയുടെ കടിയേറ്റു. ആറ് വിദ്യാർത്ഥികൾക്കാണ് നായയുടെ കടിയേറ്റത്. ഒരാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഞ്ചുപേർ പേരാമ്പ്ര താലൂക് ആശുപത്രിയിൽ ചികിത്സ തേടി.
രാവിലെ പതിനൊന്ന് മണിയോടെയാണ് സ്കൂൾ കേമ്പൗണ്ടിനുള്ളിൽ വെച്ച് നായ കുട്ടികളെ കടിച്ചത്. ഏറെ നാളായി സ്കൂൾ പരിസരത്ത് തെരുവ് നായ ശല്യം രൂക്ഷമാണെന്ന് അധ്യാപകരും വിദ്യാർത്ഥികളും പറയുന്നു.