ഫിറ്റ്നസില്ലെന്ന കാരണത്താൽ ഹോസ്റ്റലുകൾ അടച്ചു പൂട്ടി; പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍
|താൽക്കാലിക സൗകര്യമൊരുക്കിയെങ്കിലും ശ്വാശ്വത പരിഹാരമുണ്ടാക്കണമെന്നാണ് വിദ്യാർഥി കളുടെ ആവശ്യം
ഇടുക്കി: ഇടുക്കി ഗവ.എഞ്ചിനീയറിംഗ് കോളേജിൽ എസ്.എഫ്.ഐ യുടെ നേതൃത്വത്തിൽ വിദ്യാർഥികളുടെ പ്രതിഷേധം. ഫിറ്റ്നസില്ലെന്ന കാരണത്താൽ ഹോസ്റ്റലുകൾ അടച്ചു പൂട്ടിയതാണ് പ്രതിഷേധത്തിനിടയാക്കിയത്. താൽക്കാലിക സൗകര്യമൊരുക്കിയെങ്കിലും ശ്വാശ്വത പരിഹാരമുണ്ടാക്കണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം.
പൊതുമരാമത്ത് വകുപ്പിന്‍റെ ഉടമസ്ഥതയിലുള്ള നാല് ഹോസ്റ്റലുകളിലാണ് വിദ്യാർത്ഥികൾ താമസിച്ചിരുന്നത്. ഇതിൽ രണ്ടെണ്ണമാണ് അടച്ചുപൂട്ടിയത്. ഹോസ്റ്റലിലെ കട്ടിലുകളടക്കം എടുത്തു മാറ്റിയതാണ് പ്രതിഷേധത്തിനിടയാക്കിയത്.
ഹോസ്റ്റലിൽ താമസിക്കുന്നതിന് 310 രൂപ മതിയാകുമ്പോൾ സ്വകാര്യ ഹോസ്റ്റലുകൾ 1000 രൂപ മുതൽ 1500 രൂപ വരെയാണ് വിദ്യാർഥികളിൽ നിന്ന് ഈടാക്കുന്നത്. പ്രശ്ന പരിഹാരമുണ്ടാക്കണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം. ഹോസ്റ്റലിന് സമീപത്തുള്ള മറ്റൊരു കെട്ടിടം വാസയോഗ്യമാക്കി നൽകാമെന്നാണ് കോളേജധികൃരുടെ ഉറപ്പ്. ഇത് പാലിക്കും വരെ പ്രതിഷേധം തുടരാനാണ് വിദ്യാർഥികളുടെ തീരുമാനം.