![Students were stabbed, Pathanamthitta, Students were stabbed, Pathanamthitta,](https://www.mediaoneonline.com/h-upload/2023/02/25/1353752-cxvxv.webp)
പത്തനംതിട്ടയിൽ വിദ്യാർഥികളെ കുത്തിപ്പരിക്കൽപ്പിച്ചു
![](/images/authorplaceholder.jpg?type=1&v=2)
വൈശാലിന് നെഞ്ചിലും അഭിലാഷിന് വയറിനുമാണ് കുത്തേറ്റത്
പത്തനംതിട്ട: മല്ലപ്പള്ളിയിൽ വിദ്യാർഥികളെ കുത്തിപ്പരിക്കൽപ്പിച്ചു.പ്ലസ് ടു വിദ്യാർഥികളായ വൈശാഖ് ,എൽബിൻ എന്നിവർക്കാണ് കുത്തേറ്റത്. കുന്നന്താനം ബി.എസ്.എൻ.എൽ ഓഫീസിലെ കരാർ ജീവനക്കാരനായ അഭിലാഷാണ് വിദ്യാർഥികളെ ആക്രമിച്ചത് . വൈശാലിന് നെഞ്ചിലും അഭിലാഷിന് വയറിനുമാണ് കുത്തേറ്റത്.
വിദ്യാർത്ഥികൾ ബൈക്കിലിരുന്നതിനെ ചൊല്ലി ഉണ്ടായ തർക്കമാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.ട്യൂഷന് പോയി മടങ്ങും വഴി ബസ് സ്റ്റോപ്പിനടുത്ത് നിർത്തിയിട്ടിരുന്ന ബൈക്കിൽ ഇരുന്ന കുട്ടികളും അഭിലാഷുമായി വാക്കേറ്റം ഉണ്ടായി. തുടർന്ന് ഓഫീസിലെത്തിയ അഭിലാഷ് പേനക്കത്തിയുമായി എത്തി കുട്ടികളെ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. പ്രദേശവാസികളും ഓട്ടോ ഡൈവർമാരും എത്തിയതോടെ പ്രതി ഓടി രക്ഷപ്പെട്ടു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അക്രമത്തിൽ പരിക്കേറ്റ വൈശാഖും എൽബിനും താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.