കെ.ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ സമരം അവസാനിപ്പിക്കില്ലെന്ന് വിദ്യാർഥികൾ
|ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രശ്‌നങ്ങൾ പഠിക്കാനായി സർക്കാർ നിയോഗിച്ച കമ്മീഷന്റെ റിപ്പോർട്ട് പുറത്തുവിടണമെന്ന് വിദ്യാർഥികൾ ആവശ്യപ്പെട്ടു. ഉന്നത വിദ്യാഭ്യാസ മന്ത്രി നാളെ വിദ്യാർഥികളുമായി ചർച്ച നടത്തും.
തിരുവനന്തപുരം: കെ.ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ സമരം അവസാനിപ്പിക്കില്ലെന്ന് വിദ്യാർഥികൾ. 15 ആവശ്യങ്ങളാണ് തങ്ങൾ മുന്നോട്ട് വെച്ചത്. അതിൽ ഒന്നാമത്തെ ആവശ്യമായിരുന്നു ശങ്കർ മോഹനെ പുറത്താക്കുക എന്നത്. അദ്ദേഹം സ്വയം രാജിവെച്ചുപോയി. ബാക്കിയുള്ള ആവശ്യങ്ങൾ സംബന്ധിച്ച് നാളെ ഉന്നത വിദ്യാഭ്യാസ മന്ത്രിയുമായി ചർച്ച നടത്തുമെന്നും വിദ്യാർഥികൾ പറഞ്ഞു.
അക്കാദമിക് രംഗത്തും ഇൻസ്റ്റിറ്റ്യൂട്ടിൽ മാറ്റങ്ങൾ വേണമെന്നും വിദ്യാർഥികൾ ആവശ്യപ്പെട്ടു. പ്രശ്‌നങ്ങൾ പഠിക്കാനായി സർക്കാർ നിയോഗിച്ച കമ്മീഷന്റെ റിപ്പോർട്ട് പുറത്തുവിടണം. ഇത്തരം സ്ഥാപനങ്ങളിൽ നിലനിൽക്കുന്ന പ്രശ്‌നങ്ങൾ പൊതുസമൂഹത്തിന്റെ മുന്നിൽ കൊണ്ടുവരാൻ റിപ്പോർട്ട് പുറത്തുവരേണ്ടത് അനിവാര്യമാണെന്നും വിദ്യാർഥികൾ പറഞ്ഞു.
Also Read:കെ.ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ശങ്കർ മോഹൻ രാജിവെച്ചു
Also Read:കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർത്ഥി സമരം 38 ദിവസം പിന്നിട്ടു
Also Read:കെ.ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് സമരം: പിന്തുണയുമായെത്തിയ ആഷിഖ് അബുവിനെയും അമൽ നീരദിനെയും പൊലീസ് തടഞ്ഞു