Kerala
സമൂഹ മാധ്യമങ്ങളിലെ വിദ്വേഷ പ്രചരണങ്ങളെ കുറിച്ച് പഠനവുമായി അധ്യാപകന്‍
Kerala

സമൂഹ മാധ്യമങ്ങളിലെ വിദ്വേഷ പ്രചരണങ്ങളെ കുറിച്ച് പഠനവുമായി അധ്യാപകന്‍

Web Desk
|
12 Jun 2022 1:24 AM GMT

വർധിച്ച് വരുന്ന വിദ്വേഷ പ്രചാരണങ്ങൾ സമൂഹത്തിൽ വരുത്തുന്ന മാറ്റം കണ്ടെത്താൻ ലക്ഷ്യമിട്ടാണ് മലപ്പുറം സ്വദേശിയും ,അധ്യാപകനുമായ അബ്ദുൽ ബായിസ് പഠനം നടത്താനൊരുങ്ങുന്നത്

മലപ്പുറം: വിദ്വേഷ പ്രചരണങ്ങളെ കുറിച്ച് പഠനവുമായി അധ്യാപകൻ. സമീപകാലത്ത് വർധിച്ച് വരുന്ന വിദ്വേഷ പ്രചാരണങ്ങൾ സമൂഹത്തിൽ വരുത്തുന്ന മാറ്റം കണ്ടെത്താൻ ലക്ഷ്യമിട്ടാണ് മലപ്പുറം സ്വദേശിയും ,അധ്യാപകനുമായ അബ്ദുൽ ബായിസ് പഠനം നടത്താനൊരുങ്ങുന്നത്. പഠന റിപ്പോർട് പുസ്തക രൂപത്തിൽ പ്രസിദ്ധീകരിക്കാനാണ് ബായിസിന്‍റെ തീരുമാനം.

രാഷ്ട്രീയ പാർട്ടികളുടെയും,തീവ്ര സംഘടനകളുടെയും നേതാക്കളുടെ ഭാഗത്ത് നിന്നുണ്ടാകുന്ന വിദ്വേഷ പ്രചാരണങ്ങൾക്കൊപ്പം ,സാമൂഹ്യ മാധ്യമങ്ങളിലൂടെ വർധിച്ച തോതിൽ സാധാരണക്കാരും ഇത്തരം പ്രചാരണങ്ങളുടെ ഭാഗമാകുന്നത് ശ്രദ്ധയിൽപെട്ടതോടെയാണ് വിദ്വേഷ പ്രചാരണങ്ങളെക്കുറിച്ച് പഠിക്കാൻ മലപ്പുറം ചട്ടിപ്പറമ്പ് സ്വദേശിയയായ അബ്ദുൽ ബായിസ് തീരുമാനിക്കുന്നത് .

സാമൂഹ്യമാധ്യമങ്ങളിലെ ഇത്തരം പോസ്റ്റുകൾ ഉണ്ടാക്കുന്ന സാമൂഹിക ആഘാതം കണ്ടെത്തുകയും അത് പുസ്തക രൂപത്തിൽ പ്രസിദ്ധീകരിക്കാനുമാണ് ഗവേഷകന്‍റെ തീരുമാനം. ഇതിനായി തയ്യാറാക്കിയ പ്രത്യേക ചോദ്യാവലികളോടെ ഓൺലൈനിലൂടെ തന്നെ സർവേ നടത്തും. കോഴിക്കോട് മുക്കം എം എ എം ഒ കോളേജ് ജേർണലിസം വിഭാഗം മേധാവിയായ അബ്ദുൽ ബായിസ് തന്‍റെ പഠനവുമായി ബന്ധപ്പെട്ട സർവേ ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. സമഗ്രമായ വിവര ശേഖരണം ലക്ഷ്യമിട്ടാണ് സർവേ നടത്തുന്നത്.

Similar Posts