Kerala
പഠനം, സമരം, ഒടുവിൽ ലയ രാജേഷിന് സർക്കാർ ജോലി
Kerala

പഠനം, സമരം, ഒടുവിൽ ലയ രാജേഷിന് സർക്കാർ ജോലി

Web Desk
|
19 Oct 2021 4:38 PM GMT

ലാസ്റ്റ് ഗ്രേഡ് തസ്തികയിൽ ലാൻഡ് റവന്യു വകുപ്പിലേക്കുള്ള അഡൈ്വസ് മെമ്മോയാണ് റാങ്ക് ഹോൾഡർമാരുടെ സമരത്തിന്റെ മുഖമായി മാറിയ ലയക്ക് കിട്ടിയത്

തിരുവനന്തപുരത്തെ പി.എസ്.സി റാങ്ക് ഹോൾഡർമാരുടെ 34 ദിവസം നീണ്ട സമരത്തിലൂടെ ശ്രദ്ധിക്കപ്പെട്ട തൃശ്ശൂർ സ്വദേശിനി ലയ രാജേഷിന് ഒടുവിൽ സർക്കാർ ജോലി. ലാസ്റ്റ് ഗ്രേഡ് തസ്തികയിൽ ലാൻഡ് റവന്യു വകുപ്പിലേക്കുള്ള അഡൈ്വസ് മെമ്മോയാണ് റാങ്ക് ഹോൾഡർമാരുടെ സമരത്തിന്റെ മുഖമായി മാറിയ ലയക്ക് കിട്ടിയത്. അർഹതപ്പെട്ട നിയമനം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് ലയ രാജേഷ് മീഡിയവണിനോട് പറഞ്ഞു.

2018 ൽ പ്രസിദ്ധീകരിച്ച എൽ.ജി.എസ് റാങ്ക് ലിസ്റ്റിൽ 46,000 പേരുണ്ടായിരുന്നെങ്കിലും വളരെ കുറച്ച് പേർക്കാണ് ജോലി ലഭിച്ചിരുന്നത്. 583ാം റാങ്കായിരുന്നു പരീക്ഷയിൽ ലയക്കുണ്ടായിരുന്നത്. റാങ്ക് ലിസ്റ്റ് കാലാവധി കഴിയാനായിട്ടും വളരെ കുറച്ചുപേർക്ക് മാത്രം നിയമനം നൽകിയതിനെതിരെ ലയ അടക്കമുള്ളവർ സമരത്തിനിറങ്ങുകയായിരുന്നു. പട്ടിണി, മുട്ടിലിയഴൽ സമരമുറകൾ ഇവർ സ്വീകരിച്ചു. ലയ സമരപ്പന്തലിൽ ബോധം കെട്ടു വീഴുകവരെ ചെയ്തു. തുടർന്ന് ഒരു മാസത്തേക്ക് കൂടി റാങ്ക് പട്ടികയുടെ കാലാവധി നീട്ടി. ഇതോടെയാണ് ലയ അടക്കമുള്ള നൂറുകണക്കിന് ഉദ്യോഗാർഥികൾക്ക് കൂടി ജോലി കിട്ടിയത്.

Similar Posts