സോളിഡാരിറ്റിക്ക് പുതിയ നേതൃത്വം; സുഹൈബ് സി.ടി സംസ്ഥാന പ്രസിഡന്‍റ്, തൗഫീഖ് കെ.പി ജനറൽ സെക്രട്ടറി
|ശാന്തപുരം അൽജാമിഅ അൽഇസ്‌ലാമിയ്യയിൽനിന്ന് പഠനം പൂർത്തിയാക്കിയ സുഹൈബ് കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽനിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും അറബി സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്
കോഴിക്കോട്: സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് 2023-24 കാലയളവിലേക്കുള്ള സംസ്ഥാന പ്രസിഡന്‍റായി സുഹൈബ് സി.ടിയെ തെരഞ്ഞെടുത്തു. തൗഫീഖ് കെ.പിയാണ് ജനറൽ സെക്രട്ടറി.
ജുമൈൽ പി.പി, ഷബീർ സി.കെ, ഫാരിസ് ഒ.കെ, തൻസീർ ലത്തീഫ്, അസ്‌ലം അലി എസ്, ഡോ. നിഷാദ് കുന്നക്കാവ്, സാലിഹ് ടി.പി എന്നിവർ സെക്രട്ടറിമാരാണ്. അംജദ് അലി ഇ.എം, അൻവർ സ്വലാഹുദ്ദീൻ, റഷാദ് വി.പി എന്നിവര സെക്രട്ടറിയേറ്റ് അംഗങ്ങളായും തെരഞ്ഞെടുത്തു. ഡോ. നഹാസ് മാള, ഷാഹിൻ സി.എസ്, അബ്ദുൽ ബാസിത് ഉമർ, ഡോ. മിസ്അബ് ഇരിക്കൂർ, ഷംസീർ ഇബ്രാഹീം, പി.ബി.എം ഫർമീസ്, സജീദ് പി.എം, അഷ്‌റഫ് കെ.കെ എന്നിവർ സംസ്ഥാന സമിതി അംഗങ്ങളുമാണ്.
ശാന്തപുരം അൽജാമിഅ അൽഇസ്‌ലാമിയ്യയിൽനിന്ന് പഠനം പൂർത്തിയാക്കിയ സുഹൈബ് കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽനിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും അറബി സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. മലപ്പുറം വളാഞ്ചേരി സ്വദേശിയാണ്. മലപ്പുറം മമ്പാട് സ്വദേശിയാണ് തൗഫീഖ്. ശാന്തപുരം അൽജാമിഅ അൽഇസ്‌ലാമിയ്യയിലെ പഠനശേഷം അലിഗഢ് മുസ്‌ലിം യൂനിവേഴ്സിറ്റിയിൽനിന്ന് ഇസ്‌ലാമിക് ഹിസ്റ്ററിയിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്.
പെരുമ്പിലാവ് അൻസാർ കാംപസിൽ നടന്ന തെരഞ്ഞെടുപ്പിന് ജമാഅത്തെ ഇസ്‌ലാമി കേരള അമീർ എം.ഐ അബ്ദുൽ അസീസ്, അസിസ്റ്റന്റ് അമീർ പി. മുജീബ് റഹ്മാൻ എന്നിവർ നേതൃത്വം നൽകി.
Summary: Suhaib CT and Thoufeeq KP respectively elected as the new state president and general secretary of Solidarity Youth Movement