വേനല്‍ക്കാല വൈദ്യുതി പൊള്ളും; ഉയര്‍ന്ന വിലക്ക് വാങ്ങാന്‍ അനുമതിയായി
|റദ്ദാക്കിയ 465 മെഗാവാട്ടിന്റെ കരാര്‍ പുനസ്ഥാപിച്ചിട്ടും കമ്പനികള്‍ വൈദ്യുതി നല്‍കാത്തതിനെതിരെ നിയമപരമായി നീങ്ങാന്‍ പോലും കെ.എസ്.ഇ.ബി കൂട്ടാക്കാത്തത് പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്
തിരുവനന്തപുരം: വേനല്‍ക്കാല ആവശ്യത്തിനുള്ള വൈദ്യുതി ഉയര്‍ന്ന വിലക്ക് പുറത്തു നിന്ന് വാങ്ങാന്‍ കെ.എസ്.ഇ.ബിക്ക് റഗുലേറ്ററി കമ്മീഷന്റെ അനുമതി. ഇതോടെ വരും മാസങ്ങളിലും ഉപയോക്താക്കള്‍ സര്‍ചാര്‍ജ് അടച്ച് വലയുമെന്ന് ഉറപ്പായി. റദ്ദാക്കിയ 465 മെഗാവാട്ടിന്റെ കരാര്‍ പുനസ്ഥാപിച്ചിട്ടും കമ്പനികള്‍ വൈദ്യുതി നല്‍കാത്തതിനെതിരെ നിയമപരമായി നീങ്ങാന്‍ പോലും കെ.എസ്.ഇ.ബി കൂട്ടാക്കാത്തത് പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസവും 86 ദശലക്ഷം യൂണിറ്റിന് മുകളിലായിരുന്നു കേരളത്തിലെ വൈദ്യുതി ഉപഭോഗം. വേനല്‍ കടുക്കുമെന്ന കണക്ക് കൂട്ടലിലാണ് ഏപ്രില്‍ മെയ് മാസത്തേക്ക് അധികമായി 250 മെഗാവാട്ട് വൈദ്യുതി കൂടി വാങ്ങാന്‍ കെഎസ്ഇബി തീരുമാനിച്ചത്. അദാനി എന്റര്‍പ്രൈസസ്, പിടിസി ഇന്ത്യ, ടാറ്റാ പവേഴ്സ് എന്നീ കന്പനികളില്‍ നിന്ന് യൂണിറ്റിന് 8.69 രൂപയെന്ന ഉയര്‍ന്ന നിലക്കിലാണ് കരാര്‍.
യൂണിറ്റിന് 4.29 രൂപക്ക് വൈദ്യുതി ലഭിച്ചിരുന്ന 465 മെഗാവാട്ടിന്റെ കരാര്‍ പുനസ്ഥാപിച്ചെങ്കിലും കന്പനികള്‍ വൈദ്യുതി നല്‍കുന്നില്ല. സംസ്ഥാന സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തി കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍ ഈ വിഷയത്തില്‍ കൊണ്ടുവരാന്‍ പോലും കെഎസ്ഇബിക്ക് താത്പര്യമില്ല